ടോപ് സിംഗർ വേദിയിലെ പഞ്ചാരമുത്ത് വൈഷ്ണവിക്കുട്ടി
ഹൈദരാബാദിൽ നിന്നും ടോപ് സിംഗർ വേദിയിലെത്തിയ പഞ്ചാരമുത്താണ് വൈഷ്ണവി പണിക്കർ. വേറിട്ട ശബ്ദ മാധുര്യം കൊണ്ടും നിഷ്കളങ്കതകൊണ്ടും പാട്ടുവേദിയിൽ എത്തുന്ന ഈ കുട്ടിപ്പാട്ടുകാരിയുടെ കുട്ടിവർത്തമാനങ്ങൾ കേൾക്കാനും പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്.
‘എൻ പൂവേ പൊൻ പൂവേ’ എന്ന ഒറ്റപാട്ടിലൂടെ മലയാളക്കരയുടെ മടിത്തട്ടിൽ ഇടം നേടിയ ഈ കുഞ്ഞുമകൾ പ്രേക്ഷകർക്ക് കൊച്ചമ്മൂമ്മയാണ്.
ആലാപനമികവുകൊണ്ട് പ്രേക്ഷകരെ അമ്പരപ്പിക്കുന്ന 22 കുരുന്നു ഗായിക പ്രതിഭകൾക്ക് സ്കോളര്‍ഷിപ്പ് പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ് ഫ്ളവേഴ്സ് ടിവി. ഫ്ളവേഴ്സ് ടോപ് സിംഗര്‍ സ്കോളര്‍ഷിപ്പ് ഫോര്‍ എജ്യൂക്കേഷന്‍ എന്നാണ് ഈ സ്കോളര്‍ഷിപ്പ് പദ്ധതിയുടെ പേര്. ടോപ് സിംഗറിലെ കുട്ടിപ്പാട്ടുകാരുടെ പഠനചിലവ് ഏറ്റെടുത്തുകൊണ്ടുള്ളതാണ് പുതിയ പദ്ധതി. സ്കോളര്‍ഷിപ്പ് വഴി ബുരുദാനന്തര ബിരുദം വരെ പഠിക്കാന്‍ 20 ലക്ഷം രൂപയുടെ സ്കോളര്‍ഷിപ്പാണ് നല്‍കുന്നത്. ടോപ് സിംഗര്‍ 250 എപ്പിസോഡുകള്‍ പിന്നിടുമ്പോഴാണ് പുതിയ പദ്ധതിയുമായി ഫ്ളവേഴ്സ് ടിവി ലോക ടെലിവിഷൻ രംഗത്ത് പുതുചരിത്രം കുറിയ്ക്കുന്നത്.
സംഗീത ലോകത്ത് പാട്ടിന്റെ പാലാഴി കടഞ്ഞെടുക്കുന്ന കുരുന്നു ഗായകരെ കണ്ടെത്തുന്നതിനുള്ള പരിപാടിയാണ് ഫ്ളവേഴ്സ് ടോപ് സിംഗര്‍. സംഗീത സംവിധായകനായ എം ജയചന്ദ്രന്, ഗായകന് എം.ജി ശ്രീകുമാര്‍, ഗായിക സിത്താര, അനുരാധ എന്നിവരാണ് ഈ റിയാലിറ്റി ഷോയിലെ വിധികര്‍ത്താക്കള്‍.
ഫ്ളവേഴ്സ് ടോപ് സിംഗറിനു വേണ്ടി കേരളത്തിലെ എല്ലാ ജില്ലകളിലും ഓഡിഷന് നടത്തിയിരുന്നു. ഇതിനുപുറമെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ലൈവ് ഓഡിഷനും നടത്തി. ഓഡിഷനിലെ വിവിധ കടമ്പകള്‍ കടന്നെത്തിയ കുട്ടി ഗായകരാണ് ടോപ്പ് സിംഗര്‍ റിയാലിറ്റി ഷോയില്‍ മാറ്റുരയ്ക്കുന്നത്. അഞ്ച് മുതല്‍ 14 വയസുവരെയുള്ള കുട്ടികളാണ് ടോപ്പ് സിംഗറിലൂടെ സംഗീതത്തിന്റെ ഇന്ദ്രജാലവുമായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്. എല്ലാ ദിവസവും രാത്രി 8 മണിക്കാണ് ഫ്ളവേഴ്സ് ടിവിയിലെ കുരുന്നു ഗായിക പ്രതിഭകള്‍ ഒരുക്കുന്ന സംഗീതവിരുന്ന്.