ഗൊറില്ലയോ കാക്കയോ..?അമ്പരന്ന് സോഷ്യൽ മീഡിയ; വൈറലായി വിചിത്ര പക്ഷിയുടെ വീഡിയോ

July 2, 2019

കാക്കയോ.. ഗോറില്ലയോ.. കാണുന്നവർ കാണുന്നവർ പരസ്പരം ചോദിക്കുന്നു. കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ തരംഗമാകുകയാണ് ഒരു വിചിത്ര ജീവിയുടെ വീഡിയോ. കറുത്ത ചിറകുകളും കൂര്‍ത്ത കൊക്കുമൊക്കെയുള്ള ഈ ജീവിയെ ആദ്യം കാണുമ്പോൾ കാക്കയാണോ എന്ന് തോന്നും. എന്നാൽ സൂക്ഷിച്ചൊന്ന് നോക്കുമ്പോഴല്ലേ രസം, മുന്‍കാലുകള്‍ ഊന്നി, വിരിഞ്ഞു നില്‍ക്കുന്ന ഇവൻ കാക്കയല്ല ഗോറില്ല ആണോയെന്ന് തോന്നും. പക്ഷെ കാക്കയും ഗോറില്ലയും അല്ല സംഗതി ഏതോ ഒരു വിചിത്ര ജീവിയാണ്.

ജപ്പാനിലെ നഗോയ എന്ന സ്ഥലത്ത് വച്ച് കെയ്ത്താരോ സിംപ്‌സണ്‍ എന്ന ഒരാളാണ് ‘വിചിത്രമായ പക്ഷി’യുടെ വീഡിയോ  എടുത്ത് സമൂഹ മാധ്യമങ്ങളിൽ ആദ്യം പങ്കുവെച്ചത്. സെക്കന്റുകൾ മാത്രം ദൈർഘ്യമുള്ള വീഡിയോ മണിക്കൂറുകൾകൊണ്ട് വൈറലായി. അങ്ങനെ സോഷ്യൽ മീഡിയയെ മുഴുവൻ കുഴപ്പിച്ച ഈ ജീവിയെ ഇപ്പോൾ ഗൊറില്ലകാക്ക എന്നാണ് എല്ലാവരും വിളിക്കുന്നത്.

Read also‘അഭിനയിക്കുന്ന ഓരോ ഷോട്ടിനുമുമ്പും എഴുതുന്ന ഓരോ വാക്കിനുമുമ്പും, മനസ്സിൽ കുമ്പിടുന്ന ഓർമ്മകളിലും ശക്തികളിലും ഒന്ന് അദ്ദേഹത്തിന്റെ കണ്ണിലെ പ്രകാശമാണ്’- മനസ് തുറന്ന് മുരളി ഗോപി

അതേസമയം ഇതൊരു സാധാരണ പക്ഷിയാണെന്നും ചിലപ്പോൾ ചിറകുകളും ശരീരവും പ്രത്യേക രീതിയിലാക്കി നിൽക്കുന്നത് കൊണ്ട് വിചിത്ര ജീവിയാണെന്ന് തോന്നുന്നതാണെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്. എന്തായാലും കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ താരമാണ് ഈ ഗൊറില്ല കാക്ക.