‘ജൂലൈ-4’; മലയാളി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ഈ സിനിമൾക്കിന്ന് പ്രിയപ്പെട്ട ദിനം

July 4, 2019

മലയാളി പ്രേക്ഷകരെ ഏറെ പൊട്ടിച്ചിരിപ്പിച്ച സിനിമകൾ പിറന്ന ദിവസമാണ് ജൂലൈ 4. കുടുംബ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ദിലീപ് എന്ന നായകന്റെ ജീവിതത്തിലെ പ്രധാന സിനിമകളൊക്കെ പിറന്ന ദിവസമെന്ന പ്രത്യേകതയും ഈ ദിനത്തിനുണ്ട്. ഈ പറക്കും തളിക, മീശമാധവൻ , സി ഐ ഡി മൂസ, പാണ്ടിപ്പട എന്നി സിനിമകളാണ് ജൂലൈ 4 ന് തിയേറ്ററുകളിലെത്തിയത്. മലയാളി പ്രേക്ഷകരെ ഏറെ പൊട്ടിച്ചിരിപ്പിച്ച ദിലീപും, ഹരിശ്രീ അശോകനും സലിം കുമാറും കൊച്ചിൻ ഹനീഫയുമടങ്ങുന്ന ചിത്രങ്ങൾ മലയാളി പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ചിരുന്നു.

ഈ പറക്കും തളിക

2001 ജൂലൈ 4 ന് പുറത്തിറങ്ങിയ ചിത്രമാണ് ഈ പറക്കും തളിക. ദിലീപിനെ നായകനാക്കി താഹ സംവിധാനം ചെയ്ത ഈ ചിത്രം പിറന്നിട്ട് ഇന്ന് 18  വര്ഷമായിരിക്കുകയാണ്. ഹരിശ്രീ അശോകൻ, ഒടുവിൽ ഉണ്ണികൃഷ്ണൻ, നിത്യ ദാസ്, കൊച്ചിൻ ഹനീഫ  എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ്  ഈ പറക്കും തളിക.

മീശമാധവൻ

ലാൽ ജോസ് സംവിധാനം ചെയ്ത, ദിലീപ് നായകനായി 2002-ജൂലൈ 4 ന്  പ്രദർശനത്തിനെത്തിയ ഹാസ്യപ്രധാനമായ മലയാള ചലച്ചിത്രമാണ് മീശമാധവൻ. ഇന്ന് ചിത്രത്തിന്റെ 17 ആം പിറന്നാളാണ്. രഞ്ജൻ പ്രമോദ് ആണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ചിത്രത്തിൽ കാവ്യാ മാധവൻ, ജഗതി ശ്രീകുമാർ, കൊച്ചിൻ ഹനീഫ എന്നിവരും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സിഐഡി മൂസ 

ജോണി ആന്റണിയുടെ സംവിധാനത്തിൽ ദിലീപ്, മുരളി, ജഗതി ശ്രീകുമാർ, ഹരിശ്രീ അശോകൻ, ഭാവന എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച ചിത്രമാണ് സി ഐ ഡി മൂസ. 2003- ജൂലൈ 4 ന് പുറത്തിറങ്ങിയ ചിത്രം തിയേറ്ററിലെത്തിയിട്ട് ഇന്ന് 16  വർഷം തികയുകയാണ്.

പാണ്ടിപ്പട

2005 ജൂലൈ 4 ന് പുറത്തിറങ്ങിയ പാണ്ടിപ്പട തിയേറ്ററുകളിൽ എത്തിയിട്ട് ഇന്ന് 14  വർഷമാവുകയാണ്. റാഫി മെക്കാർട്ടിൻ സംവിധാനം നിർവഹിച്ച  മലയാള ചലച്ചിത്രത്തിൽ ദിലീപാണ് മുഖ്യകഥാപാത്രമായെത്തുന്നത്. നവ്യ നായർ, കൊച്ചിൻ ഹനീഫ, ഹരിശ്രീ അശോകൻ, സലിം കുമാർ എന്നിവറം ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.