പാട്ടില്‍ മാത്രമല്ല ഡാന്‍സിലും മിടുക്കിയാണ് അനന്യക്കുട്ടി: വീഡിയോ

ഫളവേഴ്സ് ടോപ് സിംഗരില് മധുരമായ ആലാപനം കൊണ്ടും കുട്ടിത്തം നിഞ്ഞ കൊച്ചു വര്‍ത്തമാനങ്ങള്‍ക്കൊണ്ടും ശ്രദ്ധേയമായ കുട്ടിപ്പാട്ടുകാരിയാണ് അനന്യ. ടോപ് സിംഗറിലെ ഓരോ പ്രകടനങ്ങളും ഏറെ മനോഹരമാക്കാറുണ്ട് അനന്യ. പതിവു തെറ്റിക്കാതെ ഇത്തവണയും പ്രേക്ഷകര്‍ക്ക് മനോഹരമായൊരു ദൃശ്യ വിരുന്നാണ് അനന്യ സമ്മാനിച്ചിരിക്കുന്നത്. പെര്‍ഫോമെന്‍സ് റൗണ്ടില്‍ പാട്ടിനൊപ്പം മനോഹരമായ ഡാന്‍സും ചെയ്ത് കുട്ടിത്താരം വേദിയില്‍ നിറഞ്ഞു നിന്നു.
സംഗീതലോകത്ത് പാട്ടിന്റെ പാലാഴി കടഞ്ഞെടുക്കുന്ന കുരുന്നു ഗായിക പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള പരിപാടിയാണ് ഫ്ളവേഴ്സ് ടോപ് സിംഗര്‍. സംഗീത ലോകത്തെ പ്രഗത്ഭരാണ് ഈ റിയാലിറ്റി ഷോയിലെ വിധികര്‍ത്താക്കള്‍. ഫ്ളവേഴ്സ് ടോപ്പ് സിംഗറിനു വേണ്ടി കേരളത്തിലെ എല്ലാ ജില്ലകളിലും ഓഡിഷന് നടത്തിയിരുന്നു. ഇതിനുപുറമെ സാമൂഹ്യമാധ്യമങ്ങളിലൂടെ ലൈവ് ഓഡിഷനും നടത്തി. ഓഡിഷനിലെ വിവിധ കടമ്പകള്‍ കടന്നെത്തിയ കുട്ടി ഗായകരാണ് ഫ്ളവേഴ്സ് ടോപ് സിംഗര്‍ റിയാലിറ്റി ഷോയില്‍ മാറ്റുരയ്ക്കുന്നത്. അഞ്ച് മുതല്‍ 14 വയസുവരെയുള്ള കുട്ടികള്‍ ടോപ്പ് സിംഗറിലൂടെ സംഗീതത്തിന്റെ ഇന്ദ്രജാലവുമായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നു.