‘കെട്ട്യോളാണ് എന്റെ മാലാഖ’; വീണ്ടും ഞെട്ടിക്കാൻ ഒരുങ്ങി ആസിഫ് അലി

July 29, 2019

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ആസിഫ് അലി. കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിൽ അസാമാന്യ വൈഭവം ഉള്ള നടനാണ് ആസിഫ് അലി. അടുത്തിടെ പുറത്തിറങ്ങിയ ‘ഉയരെ’ എന്ന ചിത്രത്തിലെ ഗോവിന്ദിനെയും, വൈറസിലെ വിഷ്ണുവിനെയുമടക്കം ആസിഫിന്റെ കഥാപാത്രങ്ങളെല്ലാം മലയാളികൾ അത്രമേൽ ഹൃദയത്തിൽ സ്വീകരിച്ചിട്ടുണ്ട്. തിരഞ്ഞെടുക്കുന്ന ചിത്രങ്ങളിലെല്ലാം വിത്യസ്ഥത പുലർത്തുന്ന ആസിഫിന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾക്കായി കാത്തിരിക്കുന്ന മലയാളി ആരാധകർക്ക് സന്തോഷം പകർന്നുകൊണ്ട് എത്തിയ ചിത്രമാണ് കെട്ട്യോളാണ് എന്റെ മാലാഖ.

ഏറെ കൗതുകം നിറച്ച ഒരു കുടുംബകഥ പ്രമേയമാകുന്ന പുതിയ ചിത്രത്തിലാണ് ആസിഫ് നായകനായി എത്തുന്നത്. ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്നു പേരിട്ടിരിക്കുന്ന ചിത്രം നിസ്സാം ബഷീര്‍ ആണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ ആസിഫിന്റെ നായികയായി എത്തുന്നത് വീണ നന്ദകുമാര്‍ ആണ്. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. അജി പീറ്റിര്‍ തങ്കം ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് അഭിലാഷ്  എസ് ആണ്. പീരുമേട്, പാല എന്നിവടങ്ങളിലായിരിക്കും ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ചിത്രീകരിക്കുന്നത്.

അതേസമയം കക്ഷി അമ്മിണിപിള്ള ആണ് ആസിഫ് നായകനായി പ്രദര്‍ശനത്തിന് എത്താനുള്ള പുതിയ ചിത്രം. നവാഗതനായ ദിൽജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന ചിത്രം ആസിഫ് അലി ആദ്യമായി വക്കീല്‍ വേഷം കൈകാര്യം ചെയ്യുന്ന ചിത്രം കൂടിയാണ്. സനിലേഷ് ശിവന്റെ രചനയില്‍ ആസിഫ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിണ്ട്. സാറ ഫിലിംസിന്റെ ബാനറില്‍ റിജു നാരായണനാണ് ചിത്രം നിർമ്മിക്കുന്നത്. ‘സ്വാതന്ത്യം അര്‍ദ്ധരാത്രിയില്‍’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അശ്വതി മനോഹരനാണ് ചിത്രത്തിലെ നായിക.

‘അണ്ടർ വേൾഡ്’ എന്ന ചിത്രവും ആസിഫിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ആസിഫ് അലിയെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിലൂടെ നടനും അവതാരകനും ആര്‍ജെയുമൊക്കെയായ മാത്തുക്കുട്ടിയും സംവിധാന രംഗത്തേക്കും അരങ്ങേറ്റം കുറിക്കുകയാണ്. ‘കുഞ്ഞെല്‍ദോ’ എന്നാണ് മാത്തുക്കുട്ടിയുടെ ആദ്യ ചിത്രത്തിന്റെ പേര്.