വിവാഹ ദിനത്തിൽ നായക്കൊപ്പം നൃത്തം ചെയ്ത് വധു; വൈറലായി വീഡിയോ

July 4, 2019

ഏറ്റവും സന്തോഷം ലഭിക്കുന്ന നിമിഷങ്ങളിൽ പ്രിയപ്പെട്ടവരുമൊത്ത് നൃത്തം ചെയ്യാറുണ്ട് മിക്കവരും.. ഇപ്പോഴിതാ വിവാഹ ദിനത്തിൽ തന്റെ പ്രിയപ്പെട്ട നായയുമൊത്ത് വിവാഹം ചെയ്യുന്ന വധുവിന്റെ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. സാറാ കാർസൺ എന്ന 24 കാരിയാണ് നായയുമൊപ്പം  ഡാൻസ് ചെയ്‌തത്‌. വധുവിനൊപ്പം എഴുന്നേറ്റ് നിന്നും പുറത്തുകയറിയും, ചാടി മറിഞ്ഞുമൊക്കെ പാട്ടിന്റെ താളത്തിനൊത്ത് മികച്ച പ്രകടനമാണ് നായക്കുട്ടി കാഴ്ചവെക്കുന്നത്.

 

View this post on Instagram

 

Love this so much ? My Hero and I – – ? @shannonandreckonthesequel

A post shared by Sara Carson Devine (@thesupercolliesmom) on

സാറാ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ വീഡിയോ പങ്കുവെച്ചത്. ഇതിനോടകം നിരവധി ആളുകളാണ് വീഡിയോയ്ക്ക് മികച്ച അഭിപ്രായങ്ങളുമായി രംഗത്തെത്തിയത്. 2017 ലെ അമേരിക്കൻ റിയാലിറ്റി ഷോ ഗോട്ട് ടാലന്റിലും സാറാ ഏറെ ശ്രദ്ധ നേടിയിരുന്നു. സെലിബ്രിറ്റികൾക്ക് വേണ്ടി നായകളെ പരിശീലിപ്പിക്കുന്ന താരമാണ് സാറ.

 

View this post on Instagram

 

Today was a big day! – – So happy to have Hero by my side through my life’s journey. We had a Super Devine night ??

A post shared by Sara Carson Devine (@thesupercolliesmom) on