സമൂഹം അറിയണം, ചേർത്തു നിർത്തണം, കാരണം ഇവരും നമ്മുടെ മക്കളാണ്…

July 9, 2019

സമൂഹം ഏറ്റവും പേടിയോടെ നോക്കിക്കാണുന്ന രോഗമാണ് എച്ച് ഐ വി. എച്ച് ഐ വി രോഗം ബാധിച്ച് മരണമടഞ്ഞ മാതാപിതാക്കളുടെ മകൻ എന്ന പേരിൽ സമൂഹത്തിൽ നിന്നും മാറ്റിനിർത്തപ്പെടുന്ന മിഥുൻ എന്ന ചെറുപ്പക്കാരന്റെ ജീവിതം പറയുന്ന ഒരു ദൃശ്യാവിഷ്കാരവുമായി എത്തിയിരിക്കുകയാണ് സന്തോഷ് എന്ന നൃത്താധ്യാപകൻ.

എച്ച് ഐ വി ബാധിച്ച് അച്ഛനും അമ്മയും മരിച്ച മിഥുന് ആകെ ഉണ്ടായിരുന്നത് ഒരു അനിയത്തികുട്ടിയാണ് അമ്മയുടെ മുലയൂട്ടലിലൂടെ അവൾക്കും ഈ രോഗം ബാധിച്ചതായി സ്ഥിരീകരിച്ചു. ഇതോടെ  ഗവണ്മെന്റ് ഈ കുട്ടിയെ ഏറ്റെടുത്തു.

പിന്നീട് അച്ഛമ്മയ്ക്കൊപ്പം താമസിക്കുന്ന മിഥുൻ സമൂഹത്തിൽ നിന്നും നിരവധി തവണ ആട്ടിപ്പായിക്കപ്പെട്ടു. ഇപ്പോൾ സന്തോഷ് എന്ന നൃത്താധ്യാപകന്റെ കീഴിൽ നൃത്തം അഭ്യസിക്കുന്ന മിഥുനും അച്ഛമ്മയ്ക്കും സഹായവുമായി എത്തുകയാണ് കോമഡി ഉത്സവ വേദി. ഒപ്പം ലോകം മുഴുവൻ ഉള്ളവരോട് ഈ മക്കളെയും ചേർത്തുനിർത്താൻ പറയുകയാണ് സന്തോഷ് എന്ന നൃത്താധ്യാപകനും കോമഡി ഉത്സവ വേദിയും.