314 റൺസുമായി ഇന്ത്യ; ഏറ്റുമുട്ടാനൊരുങ്ങി ബംഗ്ളാദേശ്‌

July 2, 2019

ലോകകപ്പ് സെമി ഫൈനൽ ഉറപ്പിക്കാൻ ഇന്ത്യയും ബംഗ്ലദേശും ഏറ്റുമുട്ടുമ്പോൾ മികച്ച തുടക്കവുമായി ഇന്ത്യ. ഓപ്പണര്‍മാരായ രോഹിത് ശര്‍മയും കെ എൽ രാഹുലും   കത്തിക്കയറിയപ്പോള്‍ ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ. ഇന്ത്യയുടെ ബാറ്റിംഗ് അവസാനിക്കുമ്പോൾ 314 റൺസാണ് ഇന്ത്യയുടെ സമ്പാദ്യം. സെഞ്ച്വറി മികവിൽ നിൽക്കുന്ന രോഹിതിന്റെ തൊട്ട് പിന്നാലെ 71 റൺസുമായി രാഹുലും മികച്ച പ്രകടനമാണ് കാഴ്ചവയ്ച്ചത്. ഏഴ് ഫോറും അഞ്ച് സിക്‌സും അടങ്ങുന്നതാണ് രോഹിതിന്റെ റൺസ്. എന്നാൽ ധോണി, വീരാട് തുടങ്ങിയവരൊന്നും കളിയിൽ മികച്ച പ്രകടനം കാഴ്ചവയ്ച്ചില്ല. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

ഇന്നത്തെ മത്സരം വിജയിക്കാനായാല്‍ ഇന്ത്യയക്ക് സെമി ഫൈനല്‍ ഉറപ്പിക്കാനാകും. ബംഗ്ലാദേശിനും ഇത് ഏറെ നിര്‍ണായക മത്സരമാണ്. ബംഗ്ലാദേശ് ടീമിലും പ്രധാനമായും രണ്ട് മാറ്റങ്ങളുണ്ട്. മെഹ്ദി ഹസന് പകരം റൂബല്‍ ഹുസൈനും മഹ്മുദുള്ളയ്ക്ക് പകരം സാബിര്‍ റഹ്മാനുമാണ് കളത്തിലുള്ളത്.

കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, ഋഷഭ് പന്ത്, എം എസ് ധോണി, ഹാര്‍ദിക് പാണ്ഡ്യ, ദിനേഷ് കാര്‍ത്തിക്, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, യുസ്വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുംറ എന്നിവരാണ് ഇന്ന പോരട്ടത്തിനിറങ്ങുന്ന ഇന്ത്യന്‍ താരങ്ങള്‍.

തമീം ഇഖ്ബാല്‍, ലിറ്റണ്‍ ദാസ്, ഷാക്കിബ് അല്‍ ഹസന്‍, മുഷ്ഫിഖര്‍ റഹീം, സൗമ്യ സര്‍ക്കാര്‍, , മൊസദെക്ക് ഹൊസൈന്‍, സാബിര്‍ റഹ്മാന്‍, മുഹമ്മദ് സെയ്ഫുദീന്‍, മഷ്‌റഫി മൊര്‍ത്താസ, റൂബല്‍ ഹസൈന്‍, മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവരാണ് ബംഗ്ലാദേശിന്റെ പ്ലെയിങ് ഇലവന്‍.