വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു; ധോണിയില്ല
ലോകകപ്പിന്റെ ആവേശങ്ങളടങ്ങി. അടുത്ത അങ്കത്തട്ടിലേക്ക് പോകാൻ ഒരുങ്ങുകയാണ് ഇന്ത്യൻ ക്രിക്കറ്റ് പട.. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ ടീം. പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു.. ഇത്തവണയും ടീമിനെ നയിക്കുന്നത് നായകൻ വീരാട് കൊഹ്ലി തന്നെയായിരിക്കും. എന്നാൽ ടീമിൽ മഹേന്ദ്രസിംഗ് ധോണി ഇടംപിടിച്ചിട്ടില്ല. അതേസമയം ലോകകപ്പിനിടെ പരിക്കേറ്റ് പുറത്തുപോയ ശിഖര്‍ ധവാന് കായികക്ഷമത തെളിയിച്ച് ടീമിലേക്ക് തിരിച്ചെത്തി. ടി 20യില്‍ ഋഷഭ് പന്താണ് വിക്കറ്റ് കീപ്പറാവുക. നവ്ദീപ് സൈനി, രാഹുല്‍ ചാഹര്‍ എന്നിവരെ ടി20 ടീമില്‍ ഉള്‍പ്പെടുത്തി. കുല്‍ദീപ് യാദവ്, യൂസ്വേന്ദ്ര ചാഹല്‍ എന്നിവർ ടി 20 ടീമിൽ ഇടം നേടിയിട്ടില്ല. കോലി, രവീന്ദ്ര ജഡേജ, രോഹിത് ശര്‍മ, ഋഷഭ് പന്ത് എന്നിവരാണ് മൂന്ന് ടീമിലും ഉള്‍പ്പെട്ട താരങ്ങള്‍.
ഒരുമാസം നീണ്ടു നില്ക്കുന്ന പരമ്പര ഓഗസ്റ്റ് മൂന്നിനാണ് ആരംഭിക്കുന്നത്. മൂന്ന് ടി20 മത്സരങ്ങളും മൂന്ന് ഏകദിനവും രണ്ട് ടെസ്റ്റുകളും അടങ്ങുന്നതാണ് പരമ്പര. മൂന്ന് ഫോര്‍മാറ്റ് മത്സരങ്ങള്‍ക്കും വിത്യസ്ത ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.. അടുത്ത മാസം മൂന്നാം തീയതി നടക്കുന്ന ട്വന്റി20യോടെയാണ് പരമ്പരയ്ക്ക് തുടക്കമാകുന്നത്.
Read more:ഇത് നമ്മുടെ ജഗതിചേട്ടന്റെ ‘അമ്പിളി’; കൈയടിനേടി കവർ വേർഷൻ
ടി20 ടീം: വിരാട് കൊഹ്ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശിഖര്‍ ധവാന്, ശ്രേയാസ് അയ്യര്‍, മനീഷ് പാണ്ഡെ, ഋഷഭ് പന്ത്, ക്രുനാല്‍ പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, രാഹുല്‍ ചാഹര്‍, ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്, ദീപക് ചാഹര്‍, നവ്ദീപ് സൈനി.
ഏകദിന ടീം: വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), ശിഖര്‍ ധവാന്, കെ എല്‍ രാഹുല്‍, ശ്രേയാസ് അയ്യര്‍, മനീഷ് പാണ്ഡെ, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, യൂസ്വേന്ദ്ര ചാഹല്‍, കേദാര്‍ ജാദവ്, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്, നവ്ദീപ് സൈനി.
ടെസ്റ്റ് ടീം: വിരാട് കോലി (ക്യാപ്റ്റന്‍), അജിന്‍ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, കെ എല്‍ രാഹുല്‍, ചേതേശ്വര്‍ പൂജാര, ഹനുമ വിഹാരി, രോഹിത് ശര്‍മ, ഋഷഭ് പന്ത്, വൃദ്ധിമാന്‍ സാഹ, ആര് അശ്വിന്, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി, ജസപ്രീത് ബൂമ്ര, ഉമേഷ് യാദവ്