ഇത് നമ്മുടെ ജഗതിചേട്ടന്റെ ‘അമ്പിളി’; കൈയടിനേടി കവർ വേർഷൻ

July 21, 2019

ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധേയമാവുകയാണ് സൗബിൻ സാഹിർ പ്രധാന കഥാപാത്രമായി എത്തുന്ന അമ്പിളി എന്ന ചിത്രത്തിന്റെ ടീസര്‍. സൗബിന്‍ സാഹിറിന്റെ വിത്യസ്ത ലുക്കും പ്രകടനവുമാണ് ടീസറിന്റെ മുഖ്യ ആകര്‍ഷണം. ‘ഞാൻ ജാക്സൺ അല്ലേടാ…ന്യൂട്ടനല്ലടാ… ജോക്കറല്ലെടാ..മൂൺ വാക്കുമല്ലെടാ’ എന്ന് തുടങ്ങുന്ന ഗാനത്തിന് മികച്ച പ്രകടനമാണ് സൗബിൻ കാഴ്ചവച്ചിരിക്കുന്നത്. എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത് മലയാള സിനിമയുടെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാറിന്റെ ചിത്രങ്ങളിലെ ഷോട്ടുകൾ കോർത്തിണക്കി ഒരു കൂട്ടം സിനിമ പ്രേമികൾ ഒരുക്കിയ ട്രോൾ വീഡിയോയാണ്. സൗബിൻ സാഹിർ സണ്ണി വെയിൻ തുടങ്ങി നിരവധി താരങ്ങൾ ഈ വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയിട്ടുണ്ട്.

ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ക്കെ വിത്യസ്തത പുലര്‍ത്തിയ ചിത്രമായിരുന്നു അമ്പിളി. പൂക്കള്‍ക്കു നടുവില്‍ കൈയില്‍ നിറയെ പൂക്കളും മുഖത്ത് നിറ പുഞ്ചിരിയുമായ് നില്‍ക്കുന്ന സൗബിന്‍ സാഹിറാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പുതിയതായി പുറത്തെത്തിയ ടീസറും ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷ വര്‍ധിപ്പിക്കുന്നു.

ടൊവിനോ തോമസ് നായകനായെത്തിയ ‘ഗപ്പി’ എന്ന ചിത്രത്തിനു ശേഷം ജോണ്‍പോള്‍ ജോര്‍ജ്ജ് സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘അമ്പിളി’. ഗപ്പി എന്ന സിനിമയിലൂടെ പ്രേക്ഷക പ്രീതി നേടിയ സംവിധായകനാണ് ജോണ്‍പോള്‍ ജോര്‍ജ്. അതുകൊണ്ടുതന്നെ പുതിയ ചിത്രത്തെയും ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നതും. അമ്പിളിയില്‍ ടൈറ്റില്‍ കഥാപാത്രമായാണ് സൗബിനെത്തുന്നത്. നടി പുതുമുഖമായ തന്‍വി റാം ആണ് ചിത്രത്തില്‍ നായികയായെത്തുന്നത്.

 

View this post on Instagram

 

??This is just….. laughing the bones outta you!!!!??

A post shared by Kunchacko Boban (@kunchacks) on