കട്ടത്താടിയും വട്ടക്കണ്ണടയുമായി പുതിയ ലുക്കിൽ കാളിദാസ്; ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

July 1, 2019

ബാലതാരമായി വന്ന് മലയാളി പ്രേക്ഷകരുടെ ഹൃദയങ്ങൾ കീഴടക്കിയ കാളിദാസ് ജയറാമിന്റെ പുതിയ ലുക്കാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ വൈറലാകുന്നത്. കട്ടത്താടിയും വട്ട കണ്ണാടിയുമായി പുതിയൊരു മേക്കോവറാണ് കാളിദാസ് നടത്തിയിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാം പേജിലൂടെ താരം തന്നെയാണ് പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചത്. പുതിയ ചിത്രത്തിനായുള്ള മേക്ക് ഓവറാണെന്നാണ് സൂചന.

 

View this post on Instagram

 

P A N A C H E – @adampallil —————————————————— || If A Man Has Any Greatness In Him, It Becomes known, Not In One Flashy Hour, But In The Record Of His Day To Day Work || @kalidas_jayaram x @adampallil x @portraythepeople x @monalisawu x @ann16jacob x @varunjiths ————————————————— A series by @adampallil ————————————————— #kalidasjayaram #adampallil #fashiontraveler #layered #fashion #fashionblogger #fashionpost #fashionist #mensfashion #men #mensweardaily #mensstyle #menfashions #dapperday #dapperday2019 #dapperman #dandy #celebritystylist #celebrity #celebritystyle #celebritymakeover #stylist #bangalore #panache

A post shared by Kalidas Jayaram (@kalidas_jayaram) on

അതേസമയം കാളിദാസ് ജയറാം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹാപ്പി സർദാർ. സുധീപ് ദീപിക ദമ്പതികൾ സംവിധാനം നിർവഹിക്കുന്ന ഹാപ്പി സർദാർ ഒരു പ്രണയകഥയാണ്. ചിത്രത്തിൽ കാളിദാസിന്റെ നായികയായി എത്തുന്നത് പുതുമുഖതാരമായ മെറിൻ ഫിലിപ്പാണ്.

ഹാപ്പി എന്ന സർദാർ യുവാവ് കേരളത്തിൽ എത്തുന്നതും പിന്നീട് ഒരു മലയാളി പെൺകുട്ടിയുമായി പ്രണയത്തിൽ ആകുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. ഒരുപിടി മികച്ച ചിത്രങ്ങളുമായി മലയാള സിനിമയിൽ  തിരക്കുള്ള താരമായി നിറഞ്ഞു നിൽക്കുന്ന യുവനായകന്മാരിൽ ഒരാളാണ് കാളിദാസ് ജയറാം.

 

View this post on Instagram

 

P A N A C H E – @adampallil —————————————————— “I Have No Desire To Play The Game Of Being Superior To Anybody, In Any Capacity Whatsoever. I Simply Plan To Improve, To Be Better Than I Was Before !! That Is Me And I’m Free” @kalidas_jayaram x @adampallil ————————————————— A series by @adampallil ————————————————— #kalidasjayaram #adampallil #fashiontraveler #layered #fashion #fashionblogger #fashionpost #fashionist #mensfashion #men #mensweardaily #mensstyle #menfashions #dapperday #dapperday2019 #dapperman #dandy #celebritystylist #celebrity #celebritystyle #celebritymakeover #stylist #bangalore #panache

A post shared by Kalidas Jayaram (@kalidas_jayaram) on

ബാലതാരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ച താരത്തിന്റെ നായകനായുള്ള ചിത്രങ്ങളും ഇരുകൈകളും നീട്ടിയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കാളിദാസിനെ നായകനാക്കി ഒരുക്കുന്ന ‘ഹാപ്പി സർദാർ’ കോമഡി എന്റർടൈനറാണ്. ചിത്രം നിർമ്മിക്കുന്നത് ഹസീബ് ഹനീഫാണ്.

മലയാളിയ ഒരു ക്‌നാനായ പെൺകുട്ടിയും സർദാർ യുവാവും തമ്മിലുള്ള പ്രണയമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ക്‌നാനായ പെൺകുട്ടിയായി ചിത്രത്തിൽ വേഷമിടുന്നത് മെറിൻ ഫിലിപ്പാണ്. ‘പൂമരം’ എന്ന ചിത്രത്തിലും മെറിൻ കാളിദാസിനൊപ്പം അഭിനയിച്ചിരുന്നു.