ആലാപനത്തില്‍ അതിശയിപ്പിച്ച് ശ്രേയ ഘോഷാല്‍; ഹൃദയംതൊട്ട് ഈ ഗാനം

July 26, 2019

ആസ്വദകന് അതിശയിപ്പിക്കുന്ന ആലാപന മാധുര്യം സമ്മാനിക്കുന്ന ഗായികയാണ് ശ്രേയ ഘോഷാല്‍. ആലപിക്കുന്ന ഓരോ ഗാനവും പ്രേക്ഷകന് അത്രമേല്‍ പ്രിയപ്പെട്ടതാക്കാന്‍ ശ്രേയ ഘോഷലിന് സാധിക്കും. മലയാളി അല്ലാതിരുന്നിട്ടുപോലും മലയാള ഗാനങ്ങള്‍ മനോഹരമായി പാടി കൈയടി നേടിയ ഗായികയാണ് ശ്രേയ ഘോഷാല്‍. വീണ്ടുമിതാ ആലാപന മാധുര്യത്തില്‍ അതിശയിപ്പിച്ചിരിക്കുകയാണ് ശ്രേയ. മാര്‍ക്കോണി മത്തായി എന്ന ചിത്രത്തിലെ മനോഹരമായൊരു ഗാനമാണ് കൈയടി നേടി മുന്നേറുന്നത്. ചിത്രത്തിലെ ‘പാതിരാവിനും…’ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. എം ജയചന്ദ്രനാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ബി കെ ഹരിനാരയണന്റേതാണ് ഗാനത്തിലെ വരികള്‍.

തീയറ്ററുകലില്‍ മികച്ച പ്രേക്ഷകപ്രികരണം നേടുന്ന ചിത്രമാണ് മാര്‍ക്കോണി മത്തായി. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട കുടുംബനായകന്‍ ജയറാം മത്തായി എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കുന്നു ഈ ചിത്രത്തില്‍. ‘മക്കള്‍ സെല്‍വന്‍’ വിജയ് സേതുപതിയുടെ മലയാളത്തിലേക്കുള്ള അരങ്ങേറ്റചിത്രം എന്ന നിലയില്‍തന്നെ മാര്‍ക്കോണി മത്തായി തീയറ്ററുകളിലെത്തും മുമ്പേ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. മാര്‍ക്കോണി മത്തായി എന്ന സിനിമയെ മികച്ചതാക്കുന്നതില്‍ വിജയ് സേതുപതിക്കുള്ള പങ്കും ചെറുതല്ല. പ്രേക്ഷകന്റെ മനസില്‍ ആഴത്തില്‍ പതിയുന്നുണ്ട്, ചിത്രത്തിലെ വിജയ് സേതുപതിയുടെ ഓരോ ഡയലോഗുകളും.

പ്രേക്ഷകനെ ഒട്ടും ബോറഡിപ്പിക്കാത്ത മികച്ചൊരു ഫീല്‍ ഗുഡ് എന്റര്‍ടെയ്‌നര്‍ ആണ് മാര്‍ക്കോണി മത്തായി. പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന തരത്തില്‍ ജയറാമിനെയും വിജയ് സേതുപതിയെയും വെള്ളിത്തിരയില്‍ എത്തിക്കാന്‍ സംവിധായകന് കഴിഞ്ഞു എന്നുതന്നെ പറയാം. പരസ്യചിത്രങ്ങളുടെ സംവിധാനത്തിലൂടെ ശ്രദ്ധേയനായ സനില്‍ കളത്തില്‍ കഥയെഴുതി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘മാര്‍ക്കോണി മത്തായി’.

Read more:‘ഇട്ടിമാണി’യായി മോഹന്‍ലാല്‍; ചിത്രത്തിന്‍റെ ചില അണിയറക്കാഴ്ചകളും വിശേഷങ്ങളും: വീഡിയോ

സത്യം സിനിമാസിന്റെ ബാനറില്‍ എ ജി പ്രേമചന്ദ്രനാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സനില്‍ കളത്തില്‍, രജീഷ് മിഥില എന്നിവര്‍ ചേര്‍ന്നൊരുക്കിയ തിരക്കഥയും ഏറെ മികവു പുലര്‍ത്തുന്നുണ്ട്. സാജന്‍ കളത്തിലാണ് ചിത്രത്തിനു വേണ്ടി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും അഭിനയകാര്യത്തില്‍ മികവ് പുലര്‍ത്തിയിട്ടുണ്ട്. മത്തായിയുടെ പ്രണയിനി അന്നയായി ചിത്രത്തിലെത്തിയത് ആത്മിയ രാജനാണ്. ആ കഥാപാത്രത്തെ അതിന്റെ പൂര്‍ണ്ണതയില്‍ അവതരിപ്പിക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. ജോയ് മാത്യു, നരേന്‍, അജു വര്‍ഗീസ്, മല്ലിക സുകുമാരന്‍, ലക്ഷ്മിപ്രിയ, ദേവി അജിത്ത് തുടങ്ങി നിരവധി താരങ്ങള്‍ തങ്ങളുടെ കഥാപാത്രങ്ങളെ ചിത്രത്തില്‍ അവിസ്മരണീയമാക്കി.