വിവാഹിതരായിട്ട് അറുപതുവര്‍ഷം, സ്‌നേഹത്തോടെ പരസ്പരം ചേര്‍ത്തുപിടിച്ച് ഈ ദമ്പതികള്‍; ചിത്രങ്ങള്‍

July 1, 2019

ജീവിതം യൗവനതീഷ്ണവും പ്രണയപൂരിതവുമായിരിക്കണമെന്ന് കഥാകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍ പണ്ടേ പറഞ്ഞുവച്ചതാണ്. ജീവിതം യൗവനതീക്ഷണവും പ്രണയപൂരിതവുമാക്കിയിരിക്കുന്ന ഒരു ദമ്പതികളുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. അറുപതാം വിവാഹ വാര്‍ഷികത്തിന്റെ നിറവിലാണ് ഗിഞ്ചറും ജോര്‍ജ് ബ്രൗണും. വിവാഹ വാര്‍ഷികത്തോട് അനുബന്ധിച്ച് ഒരുക്കിയ ഇവരുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.വിവാഹ വസ്ത്രങ്ങളൊക്കെ അണിഞ്ഞ് നവ വധൂവരന്മാരെപ്പോലെയാണ് ഇരുവരും ഫോട്ടകളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ന്യൂജെഴ്‌സിയിലെ ഫോട്ടോഗ്രഫറായ അബിഗെയില്‍ ലിഡിക് ആണ് പ്രണായര്‍ദ്രമായ ഈ ഫോട്ടോകള്‍ ക്യാമറയില്‍ പകര്‍ത്തിയത്. 1958 ജൂണ്‍ ആറിനായിരുന്നു ഗിഞ്ചറും ജോര്‍ജ് ബ്രൗണും വിവാഹിതരായത്.Read more:മുങ്ങിയതല്ല മുക്കിയതാണ്; വൈറലായി കപ്പല്‍ കടലില്‍ മുക്കുന്നതിന്‍റെ ദൃശ്യങ്ങള്‍; വീഡിയോ83 വയസാണ് ജോര്‍ജ്ജിന്റെ പ്രായം. ഗിഞ്ചറിന് 78 വയസും. ഇന്നും പ്രണയപൂരിതമാണ് ഇവരുടെ ജീവിതം. സ്‌നേഹവും വിശ്വാസവുമെല്ലാം ചേര്‍ത്തുപിടിച്ച് ഇവര്‍ ജൈത്രയാത്ര തുടരുന്നു. നാല് മക്കളും പതിനെട്ട് കൊച്ചുമക്കളും കൊച്ചുമക്കളുടെ 19 മക്കളുമുണ്ട് ഈ ദമ്പതികള്‍ക്ക്. സൗത്ത് കരോലിനയിലാണ് 26 വര്‍ഷങ്ങളായിട്ട് ഗിഞ്ചറും ജോര്‍ജ് ബ്രൗണും. വിവാഹവാര്‍ഷികം മക്കള്‍ക്കും കൊച്ചുമക്കള്‍ക്കുമൊപ്പം ആഘോഷിക്കുന്നതിനു വേണ്ടിയാണ് ഇവര്‍ ന്യൂജേഴ്‌സിയിലെത്തിയത്.