പാലാരിവട്ടം പാലത്തിന് വേണ്ടി ഒരു നിമിഷം; ശ്രദ്ധനേടി ഒരു സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ട്

July 9, 2019

കുറച്ച് നാളുകളായി വാർത്തകളിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ ഒന്നാണ് പാലാരിവട്ടം പാലം. 42 കോടി രൂപ ചെലവിട്ട് 100 വർഷത്തെ ഉപയോഗത്തിനായി നിർമ്മിച്ച പാലരിവട്ടം പാലം 2 വർഷം കൊണ്ട് ഉപയോഗ ശൂന്യമായ അവസ്ഥയിലായെന്നത് ഏറെ ഞെട്ടലോടെയാണ് മലയാളികൾ അറിഞ്ഞത്. പാലത്തിന്റെ അറ്റകുറ്റപ്പണിക്കായി 18 കോടിയിലധികം രൂപ വേണമെന്നാണ് കണ്ടെത്തൽ. എന്നാൽ ഇപ്പോഴിതാ ‘സേവ് ദി ഡേറ്റ്’ മോഡലിൽ പുറത്തിറങ്ങിയ സേവ് ദ ബ്രിഡ്ജ് എന്ന ഫോട്ടോഷൂട്ടാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

സച്ചിന്‍ ദേവിക എന്നിവരാണ് തങ്ങളുടെ വിവാഹത്തിന്‍റെ മുന്നോടിയായി  ‘സേവ് ദ ബ്രിഡ്ജ്’ എന്ന ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. അഴിമതി വ്യവസ്ഥയ്ക്കും, പാലത്തിന്‍റെ ഇപ്പോഴത്തെ അവസ്ഥയ്ക്കും കാരണക്കാരായവർക്ക് വേണ്ടി ഇത് സമര്‍പ്പിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ഈ  ഫോട്ടോഷൂട്ട് തയാറാക്കിയിരിക്കുന്നത്. കൊച്ചിയെ മുഴുവൻ ദുരിതത്തിലാക്കിയ പാലാരിവട്ടം പഞ്ചവടിപ്പാലം നിർമ്മിച്ചവരോടുള്ള പ്രതിഷേധ സൂചകമായാണ് ഈ വീഡിയോ ഒരുക്കിയിരിക്കുന്നതെന്ന് ഇത് തയാറാക്കിയ പാലെറ്റ് മീഡിയയും ഫേസ്ബുക്കിൽ കുറിച്ചു.

Read also: ‘നാടകം കളിച്ചു നടന്നതിന് പകരം പള്ളിക്കൂടത്തിൽ പോയി പത്ത് ഇംഗ്ലീഷും പഠിച്ചിരുന്നെങ്കിൽ ഹോളിവുഡിലോ വല്ലോം പോയി രക്ഷപ്പെടാമായിരുന്നു’; നെപ്പോളിയന് ആശംസകളുമായി ഷമ്മി തിലകൻ

“‘അകാലത്തിൽ നമ്മെ വിട്ടു പിരിഞ്ഞു പോയ പാലത്തിന്റെ ആത്മാവിന് വേണ്ടി ഒരു നിമിഷം !” എന്ന ക്യാപ്‌ഷനോടു കൂടിയാണ്‌ സേവ് ദി ഡേറ്റ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. രാഹുൽ വി രാജുവാണ് ഈ വ്യത്യസ്തമായ ആശയവുമായി എത്തിയത്. ഫോട്ടോഷൂട്ട് തയാറാക്കിയിരിക്കുന്നതും അദ്ദേഹമാണ്. എന്തായാലും വേറിട്ട മാതൃകയിൽ സേവ് ദി ഡേറ്റ് വീഡിയോയുമായി എത്തിയവർക്ക് മികച്ച പിന്തുണയാണ് സമൂഹ മാധ്യമങ്ങളിലൂടെ ലഭിക്കുന്നത്.