പാട്ടിന്റെ സുന്ദര മുഹൂർത്തങ്ങളുമായി സീതക്കുട്ടി; വീഡിയോ

July 27, 2019

പ്രേക്ഷകരുടെ ഇഷ്ടഗായികയാണ് സീതാലക്ഷ്മി.. സീതയുടെ ഗാനങ്ങൾ പലപ്പോഴും ടോപ് സിംഗർ വേദിയിൽ പാട്ടിന്റെ മാന്ത്രിക നിമിഷങ്ങളാണ് സൃഷ്ടിക്കുന്നത്. ആലാപന ശുദ്ധിയും അവതരണത്തിലെ മികവുമെല്ലാം ഈ കൊച്ചുമിടുക്കിയെ പ്രേക്ഷകരുടെ ഇഷ്ടഗായികയാക്കി മാറ്റുന്നു..ഇപ്പോഴിതാ മറ്റൊരു മനോഹര ഗാനവുമായി എത്തുകയാണ് ടോപ് സിംഗർ വേദിയിലെ മിടുക്കിക്കുട്ടി സീത.

ആസ്വാദക ഹൃദയങ്ങളിൽ പലപ്പോഴും സീതയുടെ ഗാനങ്ങൾ മധുരമഴയായി പെയ്തിറങ്ങാറുണ്ട്. പലപ്പോഴും ജഡ്ജസ് പോലും എഴുന്നേറ്റ് നിന്ന് കയ്യടിക്കാറുണ്ട്‌ ഈ കൊച്ചുമിടുക്കിയുടെ പാട്ടിന് മുന്നിൽ. ദക്ഷിണാമൂർത്തി ഗ്രൗണ്ടിൽ ഇത്തവണ ശ്രീമദ് ഭഗവത്‌ഗീത എന്ന ചിത്രത്തിലെ പി ഭാസ്കരൻ രചിച്ച് ദക്ഷിണാമൂർത്തി സംഗീതം നൽകി എസ് ജാനകി ആലപിച്ച ഗാനമാണ് സീത ആലപിച്ചിരിക്കുന്നത്.


കുരുന്നു ഗായകരെ കണ്ടെത്തുന്നതിനുള്ള പരിപാടിയാണ് ഫ്ളവേഴ്‌സ് ടോപ് സിംഗര്‍. സംഗീത സംവിധായകനായ എം ജയചന്ദ്രന്‍, ഗായകന്‍ എം.ജി ശ്രീകുമാര്‍, ഗായിക സിത്താര, അനുരാധ, വിധു പ്രതാപ് എന്നിവരാണ് ഈ റിയാലിറ്റി ഷോയിലെ വിധികര്‍ത്താക്കള്‍.

ഫ്‌ളവേഴ്‌സ് ടോപ് സിംഗറിനു വേണ്ടി കേരളത്തിലെ എല്ലാ ജില്ലകളിലും ഓഡിഷന്‍ നടത്തിയിരുന്നു. ഇതിനുപുറമെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ലൈവ് ഓഡിഷനും നടത്തി. ഓഡിഷനിലെ വിവിധ കടമ്പകള്‍ കടന്നെത്തിയ കുട്ടി ഗായകരാണ് ടോപ്പ് സിംഗര്‍ റിയാലിറ്റി ഷോയില്‍ മാറ്റുരയ്ക്കുന്നത്. അഞ്ച് മുതല്‍ 14 വയസുവരെയുള്ള കുട്ടികളാണ് ടോപ്പ് സിംഗറിലൂടെ സംഗീതത്തിന്റെ ഇന്ദ്രജാലവുമായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്. എല്ലാ ദിവസവും രാത്രി 8 മണിക്കാണ് ഫ്‌ളവേഴ്‌സ് ടിവിയിലെ കുരുന്നു ഗായിക പ്രതിഭകള്‍ ഒരുക്കുന്ന സംഗീതവിരുന്ന്.

മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് എക്കാലത്തും പുതുമകള്‍ സമ്മാനിക്കുന്ന ഫ്‌ളവേഴ്‌സ് ടിവി അടുത്തിടെ മറ്റൊരു ചരിത്രമെഴുതിയിരുന്നു. ‘ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍ സ്‌കോളര്‍ഷിപ്പ് ഫോര്‍ എജ്യൂക്കേഷന്‍’. ടോപ് സിംഗറിലെ 22 മത്സരാര്‍ത്ഥികള്‍ക്കും മത്സരഫലം വരുന്നതിന് മുമ്പേ 20 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ് നല്‍കിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍ പുതു ചരിത്രം കുറിച്ചത്. കുട്ടിപ്പാട്ടുകാര്‍ക്ക് ബുരുദാനന്തര ബിരുദം വരെ പഠിക്കാനാണ് ഇത്തരമൊരു സ്‌കോളര്‍ഷിപ്പ് പദ്ധതി നടപ്പിലാക്കിയത്. ടോപ് സിംഗറിലൂടെ ആസ്വാദനത്തിന്റെ മറ്റൊരു ദൃശ്യവിസ്മയമാണ് ഫ്‌ളവേഴ്‌സ് ടിവി പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്.