പാട്ടിനനുസരിച്ച് നൃത്തം ചെയ്ത് ഒരു പക്ഷി, അതിശയിപ്പിക്കുന്ന വീഡിയോയ്ക്ക് കൈയടിച്ച് സോഷ്യല്‍മീഡിയ

July 17, 2019

സാമൂഹ്യമാധ്യമങ്ങള്‍ എന്നത് ഇന്ന് മനുഷ്യരുടെ മാത്രം കുത്തകയല്ല. മനുഷരാണ് ഉപയോഗിക്കുന്നതെങ്കിലും സോഷ്യല്‍മീഡിയയില്‍ പലപ്പോഴും താരമാകാറുള്ളത് മൃഗങ്ങളും പക്ഷികളുമൊക്കെതന്നെയാണ്. ഇപ്പോഴിതാ സാമൂഹ്യമാധ്യമങ്ങളില്‍ കൈയടി നേടുകയാണ് സ്‌നോബോള്‍ എന്ന കൊക്കറ്റു. മുമ്പേ നൃത്തം ചെയ്യുമായിരുന്നെങ്കിലും ഈ സ്‌നോബോള്‍ ഇപ്പോള്‍ പരിശീലനം ഒന്നും കൂടാതെ പാട്ടിന്റെ താളത്തിന് അനുസരിച്ച് സ്വയം നൃത്തം ചെയ്യുന്നു. ഗൗവേഷകരെ പോലും അത്ഭുതപ്പെടുത്തുന്നുണ്ട് ഈ തത്തച്ചുവടുകള്‍. ഇതുവരെ മനുഷ്യനല്ലാത്ത മറ്റൊരു ജീവിയിലും ഈ സ്വഭാവം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല എന്നാണ് ഗവേഷകര്‍ പോലും പറയുന്നത്.

മനുഷ്യരെ അനുകരിക്കുന്നതില്‍ തത്തകള്‍ പണ്ടേ കേമന്‍മാരാണ്. എന്നാല്‍ കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് ഈ സ്‌നോബോള്‍ കൊക്കറ്റു കാഴ്ചവെയ്ക്കുന്നത്. ഏതു ഗാനത്തിനും പരിശീലനം കൂടാതെ ഈ കൊക്കറ്റു ചുവടുകള്‍ വയ്ക്കുന്നു. അതും ചിറകുകളും തലയും കാലുകളും എല്ലാം ഉപയോഗിച്ച്. കാഴ്ചയ്ക്ക് തന്നെ ഏറെ ഭംഗിയുണ്ട് ഈ നൃത്തത്തിന്.

ഇറാനോ ഷെല്‍സ് എന്നയാളാണ് സ്‌നോബോളിന്റെ ഉടമ. പക്ഷിയുടെ ഡാന്‍സ് ചെയ്യാനുള്ള കഴിവ് ആദ്യം തിരിച്ചറിഞ്ഞതും ഇദ്ദേഹം തന്നെയാണ്. തുടക്കത്തില്‍ പാട്ടുകള്‍ക്ക് അനുസരിച്ചായിരുന്നില്ല സ്‌നോബോള്‍ ചുവടുകള്‍വച്ചത്. എന്നാല്‍ പിന്നീട് കുറേയേറെ പാട്ടുകള്‍ കേട്ടുതുടങ്ങിയതോടെ ഓരോ പാട്ടുകളുടെയും താളത്തിന് അനുസരിച്ച് സ്‌നോബോള്‍ ചുവടുകള്‍വയ്ക്കാന്‍ തുടങ്ങി.

Read more:കാണാതായിട്ട് മാസങ്ങള്‍, ഒടുവില്‍ ഫ്ളവേഴ്സ് ടിവിയുടെ ‘അനന്തരം’ പരിപാടിയിലൂടെ ടിവിയില്‍ കണ്ടു; രക്ഷാഭവനില്‍ നിന്നും സന്തോഷ് കുമാര്‍ വീട്ടിലേക്ക്

ഇറേന ഷെല്‍സ് 2008 മുതല്‍ സ്‌നോബോളിന്റെ ഡാന്‍സിങ് വീഡിയോകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. അന്നുമുതലുള്ള ദൃശ്യങ്ങള്‍ പരിശോധിച്ചാലും ഡാന്‍സിങ്ങില്‍ സ്‌നോബോള്‍ വരുത്തിയിരിക്കുന്ന മാറ്റങ്ങള്‍ കൃത്യമായി വ്യക്തമാണ്. ഈ പക്ഷിയുടെ നൃത്തം ശ്രദ്ധയില്‍പെട്ട പന്ത്രണ്ട് പേരടങ്ങുന്ന ഗവേഷക സംഘം ഈ പക്ഷിയെക്കുറിച്ച് കൂടുതല്‍ പഠനം നടത്താന്‍ തീരുമാനിച്ചു. ഈ പഠനത്തിലൂടെ സ്‌നോബോളിന്റെ രണ്ട് വിത്യസ്ത നൃത്തച്ചുവടുകളും പതിനാല് വിത്യസ്ത മൂവ്‌മെന്റുകളും കണ്ടെത്താന്‍ ഗവേഷകര്‍ക്ക് സാധിച്ചു. എന്തായാലും ഈ പക്ഷിച്ചുവടുകള്‍ക്കാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ആരാധകര്‍ ഏറെ.