അതിസാഹസികമായ ഒരു രക്ഷപ്പെടല്‍; അക്രമിക്കാനെത്തിയ മൃഗത്തില്‍ നിന്നും രക്ഷനേടാന്‍ മാന്‍ പ്രയോഗിച്ച ബുദ്ധി വൈറല്‍: വീഡിയോ

June 15, 2020
Deer escape viral video

രസകരവും കൗതുകം നിറഞ്ഞതുമായ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. ഇത്തരം ദൃശ്യങ്ങള്‍ക്ക് കാഴ്ചക്കാരും ഏറെയാണ്. മൃഗങ്ങള്‍ക്കിടയിലെ അതിശയിപ്പിക്കുന്ന കാഴ്ചകളാണ് പലപ്പോഴും വൈറലാകുന്നത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ട്വിറ്ററില്‍ ശ്രദ്ധ നേടുകയാണ് അപൂര്‍വ്വമായ ഒരു ദൃശ്യം. അക്രമിക്കാനെത്തിയ മൃഗത്തില്‍ നിന്നും അതിവിദഗ്ധമായി രക്ഷപ്പെടുന്ന ഒരു മാനിന്റെ വീഡിയോ ആണ് ഇത്. നിമിഷങ്ങളുടെ ദൈര്‍ഘ്യം മാത്രമേ വീഡിയോയ്ക്കുള്ളൂ. എങ്കിലൂം അതിവേഗം സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് ഈ വീഡിയോ.

വെള്ളം കുടിയ്ക്കുന്ന മാനില്‍ നിന്നുമാണ് വീഡിയോ ആരംഭിയ്ക്കുന്നത്. പെട്ടെന്ന് മാനിന്റെ അരികിലേയ്ക്ക് അതിനെ ഇരയാക്കാനിയി ഒരു മൃഗം ചീറിപ്പാഞ്ഞ് വരികയാണ്. ആദ്യം മുന്നോട്ടേയ്ക്ക് ഓടി രക്ഷപ്പെടാന്‍ തയാറെടുത്ത മാന്‍ പെട്ടെന്ന് ദിശ മാറ്റി എതിര്‍ദിശയിലേയ്ക്ക് ഓടുകയായിരുന്നു. അതിവേഗത്തില്‍ വന്ന എതിരാളിക്ക് വേഗത നിയന്ത്രിക്കാന്‍ സാധിക്കാത്തതിനാല്‍ മാനിന്റെ പിറകെ ഓടാന്‍ സാധിച്ചില്ല. അതേസമയം അമിത വേഗത എപ്പേഴും ഗുണം ചെയ്യില്ല എന്ന ചെറു സന്ദേശവും നല്‍കുന്നുണ്ട് ഈ വീഡിയോ. എന്തായാലും പ്രായോഗിക ബുദ്ധി കൃത്യമായി പ്രയോഗിച്ച മാന്‍ വലിയ അപകടത്തില്‍ നിന്നുമാണ് രക്ഷപ്പെട്ടത്.

Story highlights: Deer escape viral video