‘ദി റിയൽ സ്പൈഡർമാൻ ഈസ് ഹിയർ’; വൈറലായി മനുഷ്യന്റെ മുഖമുള്ള ചിലന്തിയുടെ വീഡിയോ

July 19, 2019

സമൂഹ മാധ്യമങ്ങളിലൂടെ പലപ്പോഴും രസകരമായ ചിത്രങ്ങളും വിഡിയോകളും ഷെയർ ചെയ്യപ്പെടാറുണ്ട്. ഒപ്പം ചില അപൂർവ്വ ജീവികളുടെ വീഡിയോകളും എത്തപെടാറുണ്ട്. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ നിറയുകയാണ് ഒരു ചിലന്തി. മനുഷ്യനെപോലെ കണ്ണും മൂക്കും വായയുമെല്ലാമുള്ള ഒരു ചിലന്തി. കാണാൻ ചെറുതാണെങ്കിലും ഒരു മനുഷ്യന്റെ മുഖത്തേക്ക് നോക്കുന്നതുപോലെയുണ്ട് ഈ ചിലന്തിയുടെ ശരീരവും.

ചൈനയിലെ യുവാൻ ജിയാംഗ് നഗരത്തിലെ ഹുനാനിലാണ് ഈ അപൂർവ്വയിനത്തിൽപെട്ട ചിലന്തിയെ കണ്ടെത്തിയത്. ചൈന ഡെയ്‌ലിയാണ് ഈ ചിലന്തിയെ കുറിച്ചുള്ള വാർത്ത ആദ്യം പുറത്ത് വിടുന്നത്. എന്തായാലും സമൂഹ മാധ്യമങ്ങളിലൂടെ നിരവധിയാളുകളാണ് ഈ അപൂർവ ചിലന്തിയെക്കുറിച്ചുള്ള വീഡിയോ കണ്ടിരിക്കുന്നത്.

Read also: ഗൊറില്ലയോ കാക്കയോ..?അമ്പരന്ന് സോഷ്യൽ മീഡിയ; വൈറലായി വിചിത്ര പക്ഷിയുടെ വീഡിയോ

ചില സോഷ്യൽ മീഡിയ സുഹൃത്തുക്കൾ ഇതിന് പേരും നൽകി. ഇതാണ് ദി റിയൽ  സ്പൈഡർ മാൻ എന്നാണ് പലരും അഭിപ്രയപെടുന്നത്. വിചിത്രമായ ഈ  ജീവിയുടെ വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് ഷെയർ ചെയ്തിരിക്കുന്നത്.