പൂക്കാരി അമ്മൂമ്മയെ പരിചയപ്പെടുത്തി സൗബിൻ; ‘അമ്പിളി’ ഒരുങ്ങുന്നു

July 16, 2019

മലയാളികളുടെ സിനിമ സങ്കൽപ്പങ്ങൾക്കും ആസ്വദ രീതികൾക്കും മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. താരപദവി നോക്കാതെ തന്നെ നല്ല സിനിമകളെ ഹൃദയത്തോട് ചേർത്ത് നിർത്താനും മോശം സിനിമകളോട് ഗുഡ്ബൈ പറയാനും മലയാളികൾ പഠിച്ചുകഴിഞ്ഞു. കുറഞ്ഞ കാലയളവിനുള്ളിൽ മികച്ച കഥാപാത്രങ്ങളിലൂടെ നിരവധി ആരാധകരെ സമ്പാദിച്ച താരമാണ് സൗബിൻ സാഹിർ.

കഥാപാത്രങ്ങളിലെ വിത്യസ്തതകൊണ്ടും അഭിനയ മികവുകൊണ്ടുമെല്ലാം താരം വെള്ളിത്തിരയില്‍ മികച്ചു നില്‍ക്കുന്നു. സൗബിന്‍ സാഹിര്‍ കേന്ദ്ര കഥാപാത്രമായി പുതിയ ചിത്രമെത്തുന്നു ‘അമ്പിളി’ എന്നാണ് ചിത്ത്രതിന്റെ പേര്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ നേരത്തെ പുറത്തുവിട്ടു. പൂക്കള്‍ക്കു നടുവില്‍ കൈയില്‍ നിറെയ പൂക്കളും മുഖത്ത് നിറ പുഞ്ചിരിയുമായ് നില്‍ക്കുന്ന സൗബിന്‍ സാഹിറാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇപ്പോഴിതാ പൂക്കാരി അമ്മൂമ്മയെ പരിചയപ്പെടുത്തുന്ന പുതിയ ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്.

ടൊവിനോ തോമസ് നായകനായെത്തിയ ‘ഗപ്പി’ എന്ന ചിത്രത്തിനു ശേഷം ജോണ്‍പോള്‍ ജോര്‍ജ്ജ് സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘അമ്പിളി’. ഗപ്പി എന്ന സിനിമയിലൂടെ പ്രേക്ഷക പ്രീതി നേടിയ സംവിധായകനാണ് ജോണ്‍പോള്‍ ജോര്‍ജ്. അതുകൊണ്ടുതന്നെ പുതിയ ചിത്രത്തെയും ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നതും. അമ്പിളിയില്‍ ടൈറ്റില്‍ കഥാപാത്രമായാണ് സൗബിനെത്തുന്നത്. നടി നസ്രിയയുടെ അനിയന്‍ നവീന്‍ നസീമും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. പുതുമുഖമായ തന്‍വി റാം ആണ് ചിത്രത്തില്‍ നായികയായെത്തുന്നത്.

Read more: മികച്ച എസ് ഐക്കുള്ള വടക്കേടത്തമ്മ പുരസ്കാരം എസ് ഐ ഷിബു കെ റ്റിയ്ക്ക്; ചിരിനിറച്ച് ജനമൈത്രി

സൗബിന്റെതായി അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന ചിത്രമാണ് ജൂതൻ. ചിത്രം സംവിധാനം ചെയ്യുന്നത് ഭദ്രനാണ്. സൗബിനൊപ്പം റിമ കല്ലുങ്കൽ നായിക ആയി എത്തുന്ന ചിത്രത്തിൽ ജോജു ജോർജും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പതിനാല് വർഷങ്ങൾക്ക് ശേഷം ഭദ്രൻ വീണ്ടും സംവിധായകന്റെ കുപ്പായമണിയുന്ന ചിത്രം നിർമ്മിക്കുന്നത് റൂബി ഫിലിമ്സിന്റെ ബാനറിൽ തോമസ് ജോസഫ് പട്ടത്താനം ജയന്ത് മാമൻ എന്നിവർ ചേർന്നാണ്.

അതേസമയം ആഷിഖ് അബു സംവിധാനം നിർവഹിക്കുന്ന  ‘ഞാനല്ല ഗന്ധർവൻ’ എന്ന ചിത്രവും അടുത്തിടെ അനൗൺസ് ചെയ്തിരുന്നു. സൗബിനും സൂരജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മറ്റൊരു പുതിയ ചിത്രമാണ് വികൃതി.