കണ്ണു നിറയാതെ കണ്ടിരിക്കാനാവില്ല റിച്ചുക്കുട്ടന്‍റെ ഈ പാട്ട്: വീഡിയോ

July 26, 2019

കുറഞ്ഞ കാലയളവുകൊണ്ട് ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ സ്വീകരണ മുറികളില്‍ ഇടം നേടിയ പരിപാടിയാണ് ഫ്ളവേഴ്‌സ് ടോപ് സിംഗര്‍. മനോഹരമായ ആലാപനംകൊണ്ട് ടോപ് സിംഗറിലെ കുട്ടിപ്പാട്ടുകാര്‍ പ്രേക്ഷകര്‍ക്ക് ആസ്വാദനത്തിന്റെ വിരുന്നൊരുക്കുന്നു.

സ്വര മാധുര്യംകൊണ്ട് പ്രേക്ഷകപ്രീതി നേടിയ കുട്ടിത്താരമാണ് ടോപ് സിംഗറിലെ റിതുരാജ്. ടോപ് സിംഗറിലെ കൊച്ചു മെലഡി രാജ എന്നാണ് ഈ മിടുക്കന്‍ അറിയപ്പെടുന്നത് പോലും.

മനോഹരമായ ഒരു പാട്ടുകൊണ്ട് കൈയടി നേടുകയാണ് പ്രേക്ഷകരുടെ റിച്ചുക്കുട്ടന്‍. നിറ കണ്ണുകളോടെയല്ലാതെ ഈ പാട്ട് കേട്ടിരിക്കാനാവില്ല. അത്രമേല്‍ ഭാവാര്‍ദ്രമാണ് റിതുരാജിന്റെ പാട്ട്.

‘സൂര്യനായ് തഴുകിയുണര്‍ത്തുമെന്‍ അച്ഛനെയാണെനിക്കിഷ്ടം…’ എന്നു തുടങ്ങുന്ന ഗാനമാണ് റിതുരാജ് ആലപിച്ചത്. ‘സത്യം ശിവം സുന്ദരം’ എന്ന സിനിമയിലേതാണ് ഈ ഗാനം. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികള്‍ക്ക് വിദ്യാസാഗര്‍ സംഗീതം പകര്‍ന്നിരിക്കുന്നു. ബിജു നാരായണന്‍ ആണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്.