‘രാത്രിമഴ’യുമായി വിധു; വർഷങ്ങൾക്ക് ശേഷം ശബ്ദം കേട്ടതിന്റെ ആവേശത്തിൽ ആരാധകർ

July 9, 2019

മലയാളികൾക്ക് ഏറെ സുപരിചിതനാണ് ഗായകൻ വിധു പ്രതാപ്. ‘നമ്മൾ’ എന്ന ചിത്രത്തിലെ ‘സുഖമാണീ നിലാവ്’, ‘തന്‍മാത്ര’യിലെ ‘കാട്ര് വെളിയിടൈ കണ്ണമ്മാ’, ‘വാസ്തവ’ത്തിലെ ‘അരപ്പവന്‍ പൊന്നുകൊണ്ട്’ തുടങ്ങിയ മനോഹര ഗാനങ്ങൾ  സംഗീത പ്രേമികളുടെ ഹൃദയത്തിൽ ആഴത്തിൽ ഇറങ്ങി ചെന്നവയാണ്. എന്നാൽ കുറച്ച്  നാളുകളായി മലയാളികൾ തിരയുകയാണ് ഈ ഗായകനെ.. ഇപ്പോഴിതാ നീണ്ട ഇടവേളയ്ക് ശേഷം വീണ്ടും സിനിമ പിന്നണി ഗാന രംഗത്തേക്ക് എത്തിയിരിക്കുകയാണ് വിധു.

‘പോർക്കളം’ എന്ന ചിത്രത്തിലൂടെയാണ് താരം  വീണ്ടും സിനിമ രംഗത്തേക്ക് തിരിച്ചെത്തുന്നത്.  മൃദുല വാര്യർക്കൊപ്പമാണ് താരം ഗാനം ആലപിക്കുന്നത്. രാത്രിമഴ എന്ന ഗാനത്തിന്റെ മേക്കിങ് വീഡിയോ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ്. അഡ്വക്കറ്റ് സുധാംശുവിന്റെ വരികള്‍ക്ക് സുനില്‍ പള്ളിപ്പുറം സംഗീതം നല്‍കുന്നു. ഛോട്ടാ വിപിന്‍ ആണ് പോര്‍ക്കളത്തിന്റെ സംവിധാനം. ചിത്രത്തിന്റെ ഛായാഗ്രഹണം പ്രശാന്ത് മാധവാണ് നിർവഹിക്കുന്നത്.

Read also: പ്രേക്ഷകർ കാണാതെപോയ കുമ്പളങ്ങിയിലെ ചില രഹസ്യങ്ങൾ ഇതാ; വീഡിയോ

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!