ലോകകപ്പ് സെമി; ഇന്ത്യക്കിത് മോശം ദിനമോ..?

July 10, 2019

രോഹിത് ശർമ്മയ്ക്കും കൊഹ്‍ലിക്കും  രാഹുലിനും പിന്നാലെ ദിനേഷ് കാർത്തിക്കും.  ലോകകപ്പിലെ ആദ്യ സെമിയിൽ 240 റൺസ് വിജയലക്ഷ്യവുമായി എത്തിയ ഇന്ത്യക്ക് ഇന്ന് മോശം ദിനം. പത്ത് ഓവർ പിന്നിടുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 25 റൺസ് മാത്രമാണ് ഇന്ത്യയുടെ സമ്പാദ്യം.

ഇന്ത്യ: കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, ഋഷഭ് പന്ത്, എം എസ് ധോണി, ദിനേഷ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, യുസ്വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുംറ എന്നിവരാണ് പോരട്ടത്തിനിറങ്ങുന്ന ഇന്ത്യന്‍ താരങ്ങള്‍.