ലോകകപ്പ് സെമിയിൽ നിർണായക മാറ്റങ്ങളുമായി ടീം ഇന്ത്യ

July 9, 2019

ലോകകപ്പ് ആവേശത്തിലാണ് ക്രിക്കറ്റ് പ്രേമികൾ. ആദ്യ സെമിയിൽ ഇന്ത്യ ന്യൂസിലൻഡിനെ നേരിടും. മൂന്ന് മണിക്കാണ് മത്സരം അരങ്ങേറുന്നത്. എന്നാൽ ടീമിൽ നിർണായകമായ ചില മാറ്റങ്ങളോടെയാണ് ടീം ഇറങ്ങുന്നത്. ഓപ്പണിംഗ് കൂട്ടുകെട്ടായ രോഹിത് ശര്‍മ്മയും കെ എല്‍ രാഹുലുമാണ് ഇന്ത്യന്‍ ബാറ്റിംഗിന്‍റെ നെടുംതൂണ്‍. നായകന്‍ വിരാട് കോലി സ്ഥിരം പൊസിഷനായ മൂന്നാം നമ്പറില്‍ തന്നെ തുടരും. നാലാമനായി ഋഷഭ് പന്തും അഞ്ചാമനായി എം എസ് ധോണിയും വരാനാണ് സാധ്യതകള്‍. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ഹാര്‍ദിക് പാണ്ഡ്യക്ക് ബാറ്റിംഗ് പ്രൊമോഷന്‍ ലഭിച്ചേക്കും. ദിനേശ് കാര്‍ത്തിക് ഇലവനില്‍ തുടരും.

അതേസമയം ബൗളിംഗില്‍ നിര്‍ണായകമായ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് സൂചന.  റിസ്റ്റ് സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിനൊപ്പം രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് എന്നിവരില്‍ ഒരാള്‍ ടീമിലെത്തും. പേസര്‍മാരില്‍ മുഹമ്മദ് ഷമി വേണോ, ഭുവനേശ്വര്‍ കുമാർ ഉണ്ടാകുമോ എന്നതും അറിയില്ല. പ്രകടനം പരിശോധിച്ചാല്‍ ഷമിക്കാണ് സാധ്യതകള്‍.