‘അനന്തരം’: കാന്‍സര്‍ രോഗത്തോട് പോരാടുന്ന ഷിഹാബിന് സഹായവുമായി ഹയര്‍ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍

August 29, 2019

അനേകര്‍ക്ക് ആത്മവിശ്വാസത്തിന്റെ കരുത്തും കാരുണ്യത്തിന്റെ സാന്ത്വന സ്പര്‍ശവും സമ്മാനിക്കുകയാണ് ഫ്ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന അനന്തരം പരിപാടി. മഹാരോഗങ്ങളോട് പൊരുതി ജീവിതം മുഴുവന്‍ ദുരിതങ്ങള്‍ സഹിച്ചവരെ രോഗാനന്തരം സംഘടിപ്പിച്ച്, അവര്‍ക്ക് മികച്ച വിനോദവും അതോടൊപ്പം ക്ലേശഭരിതമായ ആ കാലഘട്ടത്തിന് ശേഷം ജീവിക്കാന്‍ പാടുപെടുന്ന അവര്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ സാധിക്കുന്ന ലോക മലയാളികളെ സംഘടിപ്പിക്കുകയും ചെയ്യുക എന്നതാണ് ‘അനന്തരം’ പരിപാടിയുടെ മുഖ്യ ലക്ഷ്യം. നിരവധി പേര്‍ക്കാണ് അന്തരം പരിപാടിയിലൂടെ സഹായങ്ങള്‍ ലഭിയ്ക്കുന്നത്.

കാസര്‍ഗോഡ് ജില്ലയിലെ നയന്‍മാര്‍മൂല സ്വദേശിയാണ് ഷിഹാബ്. കാന്‍സര്‍ രോഗം ബാധിച്ച് ചികിത്സയിലായ ഷിഹാബ് വിധിയോട് പോരാടുകയാണ് ഓരോ ദിനവും. ഭാര്യയും രണ്ട് കുഞ്ഞുമക്കളുമുള്ള ഷിഹാബ് സാമ്പത്തികമായും ഏറെ പ്രതിസന്ധിയിലാണ്. ഒന്നര വര്‍ഷത്തോളമായി രോഗത്തോട് പോരാടുന്ന ഷിഹാബിന് താങ്ങാവുന്നതിലും അധികമാണ് ചികിത്സാചിലവ്.

Read more:ഞാറയ്ക്കൽ അഗതിമന്ദിരത്തിലെ അമ്മമാർക്ക് സ്നേഹത്തിൽ പൊതിഞ്ഞ സഹായവുമായി ഒരു കൂട്ടം വിദ്യാർത്ഥികൾ

അനന്തരം പരിപാടിയിലൂടെ സുമനസ്സുകള്‍ ഷിഹാബിന് സഹായവുമായെത്തുന്നു. കേരള ഹയര്‍ ഗുഡസ് ഓണേഴ്‌സ് അസോസിയേഷന്റെ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി അമ്പതിനായിരം രൂപ ഷിഹാബിന് സഹായമായി നല്‍കി.

ബാങ്ക് ഡീറ്റെയില്‍സ്

NAME: FLOWERS FAMILY CHARITABLE SOCIETY

BANK:PUNJAB NATIONAL BANK

ACCOUNT NO: 4291002100013564

BRANCH: KATHRIKADAVU,ERNAKULAM

IFSC CODE: PUNB0429100

ACCOUNT TYPE: CURRENT A/C