‘പ്രായം വെറും നമ്പറല്ലേ’; 70 കാരിയുടെ കിടിലൻ നൃത്തത്തിന് കൈയടിച്ച് സോഷ്യൽ മീഡിയ, വീഡിയോ

ഏറ്റവും സന്തോഷം ലഭിക്കുന്ന നിമിഷങ്ങളിൽ പ്രിയപ്പെട്ടവരുമൊത്ത് നൃത്തം ചെയ്യാറുണ്ട് മിക്കവരും..ഇപ്പോഴിതാ പ്രായത്തെ തോൽപ്പിച്ച് സുഹൃത്തുക്കൾക്കൊപ്പം കിടിലൻ നൃത്തച്ചുവടുകളുമായി എത്തുന്ന ഒരു അമ്മയുടെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയമാകുന്നത്. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിന് പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടിയപ്പോഴാണ് തകര്‍പ്പന്‍ നൃത്തവുമായി ഈ 70 കാരി വേദി കീഴടക്കിയത്.
സുഹൃത്തുക്കൾക്കൊപ്പം ഇരിക്കുന്നതിനിടയിൽ തന്റെ ഇഷ്ടഗാനം കേട്ടപ്പോൾ ഈ ‘അമ്മ മറ്റെല്ലാം മറന്ന് പഴയ സ്കൂൾ വിദ്യാർത്ഥിയുടെ എനർജിയോടെ ഗാനത്തിനൊപ്പം നൃത്തം ചെയ്യുകയായിരുന്നു. സോഷ്യല്‍ മീഡിയയുടെ മനം കവരുന്ന ഈ അമ്മയ്ക്ക് ഇതോടെ നിരവധിയാണ് ആരാധകർ.
Read also: അമിതവണ്ണവും മൊബൈൽ ഫോണും; അറിഞ്ഞിരിക്കാം ചില ആരോഗ്യകാര്യങ്ങൾ
സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട ഈ വീഡിയോ ഇതിനോടകം നിരവധിയാളുകളാണ് ഏറ്റെടുത്തിരിക്കുന്നത്. നാന്തി ഫൗണ്ടേഷന് സി ഇ ഒ മനോജ് കുമാറാണ് മനോഹരമായ ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. പ്രായം മറന്ന് നൃത്തച്ചുവടുകളുമായി എത്തിയ ഈ അമ്മയെ അഭിനന്ദിച്ച് നിരവധി ആളുകളും രംഗത്തെത്തി. ഇത്തരത്തിൽ കൗതുകകരമായ ചിത്രങ്ങൾക്കും വീഡിയോകൾക്കും സോഷ്യൽ മീഡിയയിൽ ആരാധകർ ഏറെയാണ്.