‘ആദർശിന് സ്കൂളിൽ പോകണം’; വൃക്കകൾ തകരാറിലായ കുഞ്ഞുമകന് സഹായ ഹസ്തവുമായി ‘അനന്തരം’
സുമനസുകൾ കാരുണ്യപ്രവാഹം ചൊരിയുന്ന ഫ്‌ളവേഴ്‌സ് ടിവിയുടെ ‘അനന്തരം’ പരിപാടി ഇതിനോടകം ലോകമലയാളികൾ ഏറ്റെടുത്തുകഴിഞ്ഞു. മഹാരോഗത്തോട് പോരാടുന്ന നിരവധി പേര്‍ക്കാണ് ഈ പരിപാടിയിലൂടെ സഹായങ്ങള്‍ ലഭിയ്ക്കുന്നത്. രോഗാവസ്ഥയില്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് അനേകരാണ് സഹായങ്ങള്‍ വാഗ്ദാനം ചെയ്ത് മുന്നോട്ടെത്തുന്നത്.
രോഗങ്ങളുമായാണ് ആദർശ് എന്ന കുഞ്ഞ് പിറന്നുവീണത്. ജനിച്ച് വീണ് മാസങ്ങൾക്കുള്ളിൽ തന്നെ രണ്ട് കിഡ്‌നികൾക്കും അണുബാധ ഉണ്ടായി. ഇന്നിപ്പോൾ ഈ കുഞ്ഞിന്റെ ഒരു കിഡ്‌നി മാത്രമേ പ്രവർത്തിക്കുന്നുള്ളൂ. രണ്ട് വര്‍ഷത്തോളമായി അമൃത ആശുപത്രിയിൽ ആദർശ് ചികിത്സയിലാണ്. രണ്ട് വൃക്കകളും തകരാറിലായ ആദർശിന് വൃക്ക നൽകാൻ അവന്റെ അച്ഛൻ തയാറാണ്.
Read more:‘അനന്തരം’: കാന്‍സര്‍ രോഗത്തോട് പോരാടുന്ന ഷിഹാബിന് സഹായവുമായി ഹയര്‍ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍
ആദർശിന്റെ മുന്നോട്ടുള്ള ജീവിതത്തിന് ഇനി സർജറി ആവശ്യമാണ്. പതിമൂന്ന് ലക്ഷത്തോളം രൂപ ഈ കുഞ്ഞിന്റെ ചികിത്സയ്ക്ക് ആവശ്യമാണ്. നിർധനരായ കുടുംബത്തിന് ഈ തുക ചിന്തിക്കാവുന്നതിലും അധികമാണ്. അസുഖം മൂലം സ്കൂളിൽ പോകാൻ കഴിയാത്ത ഈ കുഞ്ഞിന്റെ ആഗ്രഹം സ്കൂളിൽ പോകണമെന്നതാണ്.
ബാങ്ക് ഡീറ്റെയില്‍സ്
NAME: FLOWERS FAMILY CHARITABLE SOCIETY
BANK:PUNJAB NATIONAL BANK
ACCOUNT NO: 4291002100013564
BRANCH: KATHRIKADAVU, ERNAKULAM
IFSC CODE: PUNB0429100
ACCOUNT TYPE: CURRENT A/C