‘അനന്തരം’: അലീനയുടെ കൗമാര സ്വപ്നങ്ങള്‍ക് നിറം പകര്‍ന്നു കോഴിക്കോട് ഹൈടെക് ആയൂര്‍ മെഡിസിറ്റി

August 8, 2019

ലോകമെമ്പാടുമുള്ള മലയാളികളെ ഒരു കുടക്കീഴില്‍ എത്തിച്ചു, ക്ലേശഭരിതമായ കാലഘട്ടത്തിലൂടെ കടന്നു പോകുന്നവരെ പ്രേക്ഷകര്‍ക്കു മുന്നില്‍ പരിചയപ്പെടുത്തുന്ന ഫ്ളവേഴ്‌സ് ടി വി യുടെ അനന്തരം പരിപാടി ജന മനസ്സില്‍ ഇടം പിടിച്ചു ജൈത്ര യാത്ര തുടരുകയാണ്. അനേകര്‍ക്ക് സഹായഹസ്തവുമായി നിരവധി പേരാണ് മുന്നോട്ടു വന്നുകൊണ്ടൊരിക്കുന്നത്.

കൗമാര സ്വപ്നങ്ങളെ ഇരുട്ടിലാക്കി’ എസ് എല്‍ ഇ ‘എന്ന രോഗം പിടിപ്പെട്ട് മുന്നോട്ടുള്ള ജീവിതത്തില്‍ ഇരുട്ടു വീണ കോഴിക്കോട് സ്വദേശിനിയാണ് 17 കാരിയായ അലീന. ചികിത്സിച്ച ഡോക്ടര്‍മാരെല്ലാം രോഗം പൂര്‍ണ്ണമായും മാറില്ലെന്ന് വിധി എഴുതി. വൃക്കയേയും, തലച്ചോറിനെയും, ഹൃദയത്തെയും ഒരുപോലെ ബാധിക്കുന്ന രോഗം ആണ് ‘എസ് എല്‍ ഇ’. 7 വര്‍ഷം മുന്‍പ് പിതാവ് ഉപേക്ഷിച്ചു പോയിരുന്നു. അതിനു ശേഷം ചെറിയ തുന്നല്‍ ജോലികള്‍ നടത്തിയാണ് അലീനയുടെ മാതാവ് സിനി ആ കുടുംബം മുന്നോട്ട് കൊണ്ടുപോയിരുന്നത്.

ഒരു നല്ല ഗായിക ആണ് അലീന. ഈ രോഗാവസ്ഥയിലും വേദികളില്‍ പാടി കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് തന്റെ അനുജന്റെ പഠനച്ചിലവും നടത്തിക്കൊണ്ടിരിക്കുന്നത്. പഠനത്തില് മിടുക്കിയാണ് അലീന. നന്നായി പഠിച്ച് ഒരു നല്ല ജോലി സമ്പാദിച്ചു തന്റെ കുടുംബത്തെ നന്നായി നോക്കണമെന്ന ആഗ്രഹത്തിലാണ് ഈ അവസ്ഥയിലും അലീന മുന്നോട്ട് പോകുന്നത്. സ്വന്തമായി ഒരു വീടില്ലാത്ത അലീനയുടെ കുടുംബം വാടക വീട്ടിലാണ് കഴിയുന്നത്.

Read more:‘അനന്തരം’; ലുക്കീമിയ ബാധിച്ച ആറു വയസുകാരന് കാരുണ്യത്തിന്റെ കരസ്പർശമേകി പ്രമുഖ വ്യവസായി

‘അനന്തരം’ പരിപാടിയുടെ ഭാഗമായി അലീനയുടെ നിറം മങ്ങിയ ജീവിതത്തില്‍ വെളിച്ചം നിറയുന്നു. അലീനയുടെ മുഴുവന്‍ ചികിത്സാ ചെലവും ഏറ്റെടുത്തു കൊണ്ട് മുന്നോട്ട് വന്നിരിക്കുകയാണ് കോഴിക്കോട് ‘ഹൈടെക് ആയുര്‍ മെഡിസിറ്റി’.

ബാങ്ക് ഡീറ്റെയില്‍സ്

NAME: FLOWERS FAMILY CHARITABLE SOCIETY

BANK:PUNJAB NATIONAL BANK

ACCOUNT NO: 4291002100013564

BRANCH: KATHRIKADAVU,ERNAKULAM

IFSC CODE: PUNB0429100

ACCOUNT TYPE: CURRENT A/C