കാന്‍സര്‍ രോഗത്തോട് പോരാടുന്ന ബീമാമോള്‍ക്ക് കാരുണ്യത്തിന്‍റെ സാന്ത്വന സ്പര്‍ശവുമായി ‘അനന്തരം’

August 16, 2019

ആത്മവിശ്വാസത്തിന്റെ കരുത്തും കാരുണ്യത്തിന്റെ സാന്ത്വന സ്പര്‍ശവുമായി ഫ്ളവേഴ്സ് ടിവി ആരംഭിച്ച പരിപാടിയാണ് അനന്തരം. നിരവധിപേര്‍ക്കാണ് ഈ പരിപാടി പുതിയ പ്രതീക്ഷകളും സ്വപ്‌നങ്ങളും നല്‍കുന്നത്.

തിരുവനന്തപുരം സ്വദേശി ആയ ബീമാമോള്‍ ക്യാന്‍സര്‍ രോഗം ബാധിച്ചു ഗുരുതരമായ അവസ്ഥയിലാണ്. മാന്നാര്‍ സ്വദേശി ആയ സഞ്ജുഖാനാണ് ബീമാ മോളുടെ ഭര്‍ത്താവ്. 2വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു ഇവരുടെ വിവാഹം. വിവാഹം കഴിഞ്ഞ് ആറാം മാസത്തിലാണ് ചില ആരോഗ്യ പ്രശ്‌നങ്ങള്‍ ബീമാമോളെ അലട്ടിയത്. അവസാനം അത് ക്യാന്‍സര്‍ ആണെന്ന് തിരിച്ചറിഞ്ഞു. അതിനുശേഷം സഞ്ജുഖാന്റെ കുടുംബം ബീമമോളെ ഉപേക്ഷിക്കാന്‍ ആവിശ്യപ്പെടുകയും ചെയ്തു. എന്നാല്‍ സഞ്ജുഖാന്‍ അതിനു തയ്യാറായില്ല. പിന്നീട് ബീമമോളുടെ കുടുംബവും അവരെ ഉപേക്ഷിച്ചു. നിലവില്‍ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ഹോട്ടലില്‍ ആണ് ബീമാമോളുടെയും സഞ്ജുഖാന്റെയും താമസം. കീമോതെറാപ്പിയും, റേഡിയേഷനും പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

Read more:അനന്തരം :അനുവിന്‍റെ സ്വപ്‌നങ്ങള്‍ക്ക് കരുത്തേകാന്‍ അനേകര്‍

മാന്നാറിലെ കുറച്ചു സുഹൃത്തുക്കളുടെ സഹായം കൊണ്ടാണ് ഇത് വരെയുള്ള ചികിത്സകള്‍ എല്ലാം നടന്നു പോയത്. സാമ്പത്തികമായ പ്രയാസങ്ങള്‍ വലിയതോതില്‍ അനുഭവിക്കുന്നുണ്ട്. ബീമാമോളുടെ ചികിത്സാ ചിലവും സാമ്പത്തികമായ ചിലവും ഫ്ളവേഴ്സ് ടി വി യുടെ അനന്തരം ടീം ഏറ്റെടുക്കുകയും ചെയ്തു.

ബാങ്ക് ഡീറ്റെയില്‍സ്

NAME: FLOWERS FAMILY CHARITABLE SOCIETY

BANK:PUNJAB NATIONAL BANK

ACCOUNT NO: 4291002100013564

BRANCH: KATHRIKADAVU,ERNAKULAM

IFSC CODE: PUNB0429100

ACCOUNT TYPE: CURRENT A/C