അനന്തരം: ദീപുവിനൊപ്പം സ്നേഹത്തിന്റെ സ്വാന്ത്വനമായി നാട്ടുകാർ

August 21, 2019

നന്മയുടെ കൈയ്യൊപ്പായി മാറികഴിഞ്ഞു ഇന്ന് ഫ്‌ളവേഴ്‌സ് ടിവിയുടെ അനന്തരം പരിപാടി. മഹാരോഗങ്ങളോട് പോരാടുന്ന നിരവധി പേര്‍ക്കാണ് ഈ പരിപാടിയിലൂടെ സഹായങ്ങള്‍ ലഭ്യമാകുന്നത്.

കൊല്ലം ഓച്ചിറ സ്വദേശി ദീപു കഴിഞ്ഞ എട്ട് മാസങ്ങൾക്ക്‌ മുൻപാണ് തന്റെ ഇരു വൃക്കകളും തകരാറിലാണെന്ന കാര്യം അറിയുന്നത്. രോഗം നിശ്ചയിച്ച ശേഷം ചികിത്സയ്ക്കുള്ള സഹായവുമായി നാട്ടുകാർ എത്തി. ആഴ്ചയിൽ മൂന്ന്  ഡയാലിസിസിന് ദീപു വിധേയനാകണം.

ഇരു വൃക്കകളും തകരാറിലതയിലാണ് ഉടൻതന്നെ വൃക്കകൾ മാറ്റിവയ്ക്കണം, അതിനുള്ള തയ്യാറെടുപ്പിലായിരുന്നു ദീപുവും കുടുംബവും. സാമ്പത്തികമായി വളരെ പിന്നോക്കമാണ് ദീപുവിന്റെ കുടുംബം. സ്വന്തമായി വീടോ, സ്ഥലമോ ഇല്ല. ഏകദേശം 35 ലക്ഷത്തോളം രൂപയാണ് ചികിത്സയ്ക്ക് മാത്രമായി ദീപുവിന് ആവശ്യമുള്ളത്.

ദീപുവിനെ സഹായിക്കാനായി നാട്ടുകാരുടെ ഭാഗത്തു നിന്നും വലിയ രീതിയിലുള്ള ഇടപെടലുകൾ ഉണ്ടായി. ദീപു ചികിത്സാ സഹായ പദ്ധതി രൂപീകരിക്കുകയും 10 ലക്ഷത്തോളം രൂപ നാട്ടുകാർ ചേർന്ന് സ്വരൂപിക്കുകയും ചെയ്തു. പ്രയർ സ്കൂൾ ഓച്ചിറയിലെ എൻ സി സി കുട്ടികൾ നന്മയുടെ നല്ലപാഠങ്ങളുമായി 10, 000 രൂപ ധനസഹായം നൽകി. ഊട്ടി സ്വദേശി സ്റ്റീഫൻ ദീപുവിന് വൃക്ക ദാനം ചെയ്യാൻ താല്പര്യപ്പെട്ടു മുന്നോട്ട് വരുകയും ചെയ്തു. ഇപ്പോഴിതാ അനന്തരത്തിലൂടെ ദീപുവിന് സഹായ ഹാസതാവുമായി നിരവധിപ്പേർ എത്തുന്നുണ്ട്.

ബാങ്ക് ഡീറ്റെയില്‍സ്

NAME: FLOWERS FAMILY CHARITABLE SOCIETY

BANK:PUNJAB NATIONAL BANK

ACCOUNT NO: 4291002100013564

BRANCH: KATHRIKADAVU,ERNAKULAM

IFSC CODE: PUNB0429100

ACCOUNT TYPE: CURRENT A/C