അനന്തരം: “ഫൈസൽ പയ്യോളിയ്ക്ക് സ്നേഹത്തിന്റെ കരുതലേകി സ്നേഹ സന്ദേശം ചാരിറ്റബിൾ ട്രസ്റ്റ്‌”

August 15, 2019

മലയാളികളെ ഒന്നിപ്പിക്കുന്ന ജീവ കാരുണ്യ സംരംഭമായ ഫ്‌ളവേഴ്‌സ് ടിവി യുടെ അനന്തരം പരിപാടി ചരിത്രം രചിച്ചു കൊണ്ട് മുന്നോട്ട് പോകുകയാണ്.

കോഴിക്കോട്, പയ്യോളി സ്വദേശിയായ ഫൈസൽ അതിജീവനത്തിനു വേണ്ടി പോരാടുകയായിരുന്നു. 2007 ൽ സംഭവിച്ച ഒരു അപകടം ഫൈസലിനെ മാനസികമായും ശാരീരികമായും തളർത്തി കളഞ്ഞു. കുഴൽ കിണർ കുഴിക്കുമ്പോൾ വൈദ്യുതാഘാതമേറ്റ്‌ രണ്ടു കാലും നഷ്ടപ്പെട്ടു. എന്നാൽ ആഘാതത്തേക്കാൾ വലിയ വേദനയായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോൾ ഭാര്യ ഫൈസലിനെ ഉപേക്ഷിച്ചു പോയി.

പരസഹായം ഇല്ലാതെ ഫൈസലിന് ഇപ്പോൾ ഒന്നും ചെയ്യാൻ കഴിയില്ല. അമ്മയും ബന്ധുക്കളും, നാട്ടുകാരും ചേർന്നാണ് കൈവിട്ടു പോയ ജീവിതം ഇത് വരെ എത്തിച്ചത്. ഉപജീവന മാർഗത്തിന് വേണ്ടി ഒരു തട്ടുകട തുടങ്ങണമെന്നാണ് ആ കുടുംബത്തിന്റെ ആഗ്രഹം. ഫൈസലിന്റെ ദുരിതാവസ്ഥയറിഞ്ഞു സഹായിക്കാൻ മുന്നോട്ട് വന്നിരിക്കുകയാണ് സ്നേഹ സന്ദേശം ചാരിറ്റബിൾ ട്രസ്റ്റ്, കോഴിക്കോട്. ഫൈസലിന്റെ കുടുംബത്തിന് വരുമാന മാർഗത്തിനായി ഒരു  തട്ടുകട തുടങ്ങാൻ വേണ്ടിയുള്ള സാമ്പത്തിക സഹായം സ്നേഹ സന്ദേശം ചാരിറ്റബിൾ ട്രസ്റ്റ് ഏറ്റെടുത്തുകഴിഞ്ഞു.

ബാങ്ക് ഡീറ്റെയില്‍സ്

NAME: FLOWERS FAMILY CHARITABLE SOCIETY

BANK:PUNJAB NATIONAL BANK

ACCOUNT NO: 4291002100013564

BRANCH: KATHRIKADAVU,ERNAKULAM

IFSC CODE: PUNB0429100

ACCOUNT TYPE: CURRENT A/C