ജോയ്‌സ് ബിനുവിന്‍റെ ജീവിതസ്വപ്‌നങ്ങള്‍ക്ക് നിറം പകര്‍ന്ന് ‘അനന്തരം’

August 16, 2019

മഹാരോഗങ്ങളോട് പൊരുതുന്നവര്‍ക്ക് സാന്ത്വനമേകുന്ന പരിപാടിയാണ് ഫ്ളവേഴ്‌സ് അനന്തരം. നമുക്കിടയിലുള്ളവരുടെ ജീവിതസാഹചര്യങ്ങളിലേക്കും ജീവിത ക്ലേശങ്ങളിലേക്കും ഇറങ്ങിച്ചെല്ലുകയാണ് ‘അനന്തരം’ എന്ന പരിപാടിയിലൂടെ ഫ്‌ളവേഴ്‌സ് ടിവി. പരസ്പരം സ്‌നേഹിക്കാനും സഹായിക്കാനും സന്നദ്ധരായിരിക്കുന്ന ലോകമെമ്പാടുമുള്ള മലയാളികളെ ഒരു വൈകാരിക കുടക്കീഴില്‍ കൊണ്ടുവരിക എന്ന ശ്രമവുമാണ് ഈ പരിപാടി. യാതൊരുവിധ വാണിജ്യ താല്‍പര്യങ്ങളുമില്ല എന്നതാണ് ‘അനന്തരം’ പരിപാടിയുടെ മുഖ്യ ആകര്‍ഷണം.

നിരവധി പേര്‍ക്കാണ് അന്തരം പരിപാടി കാരുണ്യത്തിന്റെ സാന്ത്വന സ്പര്‍ശമേകുന്നത്. മരപ്പണിക്കാരനായ ബിനുവിന്റെയും ഭാര്യ ജാന്‍സിയുടെയും മകനാണ് ജോയ്‌സ് ബിനു. പത്ത് വയസാണ് പ്രായം. വയനാടാണ് സ്വദേശം. ബിനുവിനും ഭാര്യ ജാന്‍സിക്കും കാത്തിരുന്ന കിട്ടിയ ആണ്‍കുഞ്ഞാണ് ജോയ്‌സ്. എന്നാല്‍ ജന്മാനാ മുതല്‍ക്കെ റൈഡ്‌തെറാക്‌സിസ് സ്‌കോളിയോസിസ് എന്ന രോഗമാണ് ഈ ബാലന്.

മകനെ രോഗാവസ്ഥയില്‍ നിന്നും മുക്തനാക്കാനുള്ള കഠിന പരിശ്രമത്തിലാണ് ബിനവും ജാന്‍സിയും. ജന്മനാ രോഗമുണ്ടായിരുന്നെങ്കിലും രോഗം തിരിച്ചറിഞ്ഞതും ചികിത്സിച്ചു തുടങ്ങിയതുമെല്ലാം മൂന്ന് വയസു മുതലാണ്. ശരീര വിന്യാസത്തിലും ഘടനയിലുമെല്ലാം അപാകതകള്‍ ഉണ്ടാക്കുന്ന ഈ രോഗാവസ്ഥ പ്രായം കൂടുതോറും കൂടുതല്‍ പ്രയാസങ്ങളുണ്ടാക്കും. ശസ്ത്രക്രിയയിലൂടെ രോഗം പൂര്‍ണ്ണമായും മാറുമെന്നു ഡോക്ടര്‍മാര്‍ ഉറപ്പു നല്‍കുന്നുണ്ട്. എന്നാല്‍ ശസ്ത്രക്രിയയ്ക്കും മറ്റുമുള്ള ഭീമമായ ചികിത്സാ ചെലവ് ഈ കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണ്.

Read more:‘അനന്തരം’: പിറന്നാള്‍ ആഘോഷം വേണ്ടെന്നുവച്ചു ആ തുകകൊണ്ട് കിടപ്പിലായ സുശീലയ്ക്ക് വാട്ടര്‍ബെഡ് നല്‍കി കുഞ്ഞു ജാന്‍വി

ഫ്ളവേഴ്‌സ് ടിവിയുടെ അനന്തരം പരിപാടിയിലൂടെ പ്രേക്ഷകര്‍ പരിചയപ്പെട്ട ജോയ്‌സ് ബിനുവിന് ഇനി നല്ല നാളുകള്‍ സ്വപ്‌നം കാണാം. തിരുവനന്തപുരംകാരനായ ഷമീര്‍ കടയ്ക്കല്‍ ഒരു ലക്ഷംരൂപ ജോയ്‌സ് ബിനുവിന് സഹായം നല്‍കി. അനസ് കടയ്ക്കല്‍ ഇരുപത്തിഅയ്യായിരം രൂപയും ജോയ്‌സിനുവേണ്ടി സ്‌പോണ്‍സര്‍ ചെയ്തു.

ബാങ്ക് ഡീറ്റെയില്‍സ്

NAME: FLOWERS FAMILY CHARITABLE SOCIETY

BANK:PUNJAB NATIONAL BANK

ACCOUNT NO: 4291002100013564

BRANCH: KATHRIKADAVU, ERNAKULAM

IFSC CODE: PUNB0429100

ACCOUNT TYPE: CURRENT A/C