രണ്ട് വൃക്കകളും തകരാറിലായ കാഞ്ചനയ്ക്ക് സഹായവുമായി ‘അനന്തരം’
കഠിനമായ രോഗങ്ങളോട് പൊരുതി വേദനിക്കുന്നവരെ കണ്ടെത്തുകയും അവര്‍ക്ക് കാരുണ്യത്തിന്റെ സാന്ത്വന സ്പര്‍ശമേകുകയും ചെയ്യുന്ന പരിപാടിയാണ് ഫ്ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന അനന്തരം. മഹാരോഗത്തോട് പോരാടുന്ന നിരവധി പേര്‍ക്കാണ് അനന്തരം പരിപാടി പുതിയ സ്വപ്‌നങ്ങളും പ്രതീക്ഷകളും സമ്മാനിയ്ക്കുന്നത്.
കണ്ണൂര്‍ ജില്ലയിലെ തോട്ടട സ്വദേശിയാണ് കാഞ്ചന. 47 വയസ്സാണ് കാഞ്ചനയുടെ പ്രായം. ഏഴ് വര്‍ഷമായി വൃക്കരോഗം കാഞ്ചനയുടെ സ്വപ്‌നങ്ങള്‍ക്ക് മീതെ കരിനിഴല്‍ വീഴ്ത്തിയിട്ട്. സാമ്പത്തീകമായി ഏറെ ബുദ്ധിമുട്ടിലാണ് കാഞ്ചനയുടെ കുടുംബം. ബാങ്കില്‍ നിന്നും ലോണെടുത്തും മറ്റുള്ളവരുടെ സഹായങ്ങള്‍ക്കൊണ്ടുമൊക്കെയാണ് ഇതുവരെയുള്ള ചികിത്സകളൊക്കെയും നടത്തിയത്. ലോണ്‍ തിരിച്ചടയക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയായി. ഇതിനിടയില്‍ വീട് ജപ്തി ഭീഷണി നേരിട്ടു. വാടകവീട്ടിലാണ് ഇപ്പോള്‍ താമസം.
Read more:രണ്ടര വയസുകാരി അദ്രികയ്ക്ക് മഹാരോഗത്തില്‍ നിന്നും കരകയറാന്‍ സഹായഹസ്തവുമായി ‘അനന്തരം’
നാല് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കാഞ്ചനയുടെ രണ്ട് വൃക്കകളും തകരാറിലാണെന്ന് തിരിച്ചറിഞ്ഞത്. രോഗത്തെ തുടര്‍ന്ന് ഭര്‍ത്താവ് കാഞ്ചനയെ ഉപേക്ഷിച്ചു. ഒരു അപകടത്തെ തുടര്‍ന്ന് മകന്‍ മരിച്ചു. കാഞ്ചനയുടെ മകള്‍ക്കുള്ള ഒരു ചെറിയ ജോലിയില്‍ നിന്നും ലഭിയ്ക്കുന്ന ചെറിയ തുക മാത്രമാണ് ആകെയുള്ള വരുമാന മാര്‍ഗം.
‘നമുക്ക് മരിക്കാം’ എന്ന് മകള്‍ പലവട്ടം പറഞ്ഞു. എന്നാല്‍ തങ്ങളെ ഒഴുവാക്കിയവര്‍ക്ക് മുമ്പില്‍ ജീവിച്ച് കാണിക്കണം എന്ന ആഗ്രഹത്തിലാണ് കാഞ്ചന. രോഗം പൂര്‍ണ്ണമായും മാറിയിട്ടുള്ള നാളുകള്‍ സ്വപ്‌നം കാണുകയാണ് ഇവര്‍. ജീവിതത്തെക്കുറിച്ചുള്ള കാഞ്ചനയുടെ പ്രതീക്ഷകളും ആഗ്രഹങ്ങളും ചെറുതല്ല. കൈത്താങ്ങ് എന്ന വാട്‌സ്ആപ്പ് കൂട്ടായ്മയാണ് കാഞ്ചനയ്ക്ക് ആവശ്യമായ ചെറിയ സഹായങ്ങള്‍ നല്‍കിവരുന്നത്.
ബാങ്ക് ഡീറ്റെയില്‍സ്
NAME: FLOWERS FAMILY CHARITABLE SOCIETY
BANK:PUNJAB NATIONAL BANK
ACCOUNT NO: 4291002100013564
BRANCH: KATHRIKADAVU,ERNAKULAM
IFSC CODE: PUNB0429100
ACCOUNT TYPE: CURRENT A/C