കവളപ്പാറ ദുരന്തം അനാഥരാക്കിയ കാവ്യയുടെയും കാർത്തികയുടെയും വിദ്യാഭ്യാസം ഏറ്റെടുത്ത് ഫ്ളവേഴ്‌സ് ടിവി

August 26, 2019

കേരളത്തെ ഞെട്ടിച്ച കവളപ്പാറ ദുരന്തം മലയാളികൾക്ക് മറക്കനാവില്ല. ഒരു മലയിടിഞ്ഞ് വീണ് ഒരു ഗ്രാമം മുഴുവൻ ഇല്ലാതായപ്പോൾ നിരവധി ആളുകളും വീടുകളും വെറും ഓർമ്മ മാത്രമായി മാറിയിരുന്നു. കവളപ്പാറ ദുരന്തത്തിന്റെ നേർ സാക്ഷികളായ കാവ്യയ്ക്കും കാർത്തികയ്ക്കും ദുരന്തം നൽകിയത് വലിയ നഷ്‌ടമാണ്. അമ്മയും മുത്തച്ഛനും മൂന്ന് സഹോദരങ്ങളും അടക്കം കാവ്യയുടെയും കാർത്തികയുടെയും ഉറ്റവരെല്ലാം ഈ ദുരന്തത്തിൽ ഇല്ലാതായി. ഇവരുടെ അച്ഛൻ നേരത്തെ മരിച്ചിരുന്നു.

മലയിടിച്ചിലിൽ വീടും സ്ഥലവും പൂർണമായും ഇല്ലാതായി. ഇവർക്ക് സഹായഹസ്തവുമായി നിരവധി ആളുകൾ മുന്നോട്ട് വരുന്നുണ്ട്. അബ്ദുൽ നാസർ എന്ന വ്യക്തി ഈ പെൺകുട്ടികൾക്ക് അഞ്ച് സെന്റ് ഭൂമി വാഗ്ദാനം ചെയ്തു. ഇവർക്ക് സ്വന്തമായി വീട് വയ്ക്കുന്നതിന് ഖത്തറിലുള്ള ഒരു നേഴ്സ് സംഘടന സഹായവുമായി മുന്നോട്ട് വന്നിട്ടുണ്ട്.

Read also: വിധി വീൽചെയറിലാക്കിയ മൂന്ന് സുഹൃത്തുക്കളുടെ സ്വപ്നം സാക്ഷാത്കരിച്ച് ഫ്‌ളവേഴ്സ് ടിവി ജീവനക്കാർ 

കേരള ജനതയെ മുഴുവൻ കണ്ണീരിലാഴ്ത്തിയ വൻ ദുരന്തത്തിന്റെ നേർ സാക്ഷികളായ കാർത്തികയ്ക്കും കാവ്യയ്ക്കും സഹായഹസ്തവുമായി എത്തുകയാണ് അനന്തരത്തിലൂടെ ഫ്ളവേഴ്‌സ് ടിവിയും. പഠനത്തിൽ മിടുക്കരായ ഈ പെൺകുട്ടികളുടെ ബിരുദാനന്തര ബിരുദം വരെയുള്ള വിദ്യാഭ്യാസത്തിന്റെ മുഴുവൻ ചിലവും ഏറ്റെടുത്തിരിക്കുകയാണ് ഫ്ളവേഴ്‌സ്.

ബാങ്ക് ഡീറ്റെയില്‍സ്

NAME: FLOWERS FAMILY CHARITABLE SOCIETY

BANK:PUNJAB NATIONAL BANK

ACCOUNT NO: 4291002100013564

BRANCH: KATHRIKADAVU,ERNAKULAM

IFSC CODE: PUNB0429100

ACCOUNT TYPE: CURRENT A/C