‘അനന്തരം’: ജനിതക രോഗങ്ങൾ ബാധിച്ച് ശാരീരിക അസ്വസ്ഥതകൾ അനുഭവിക്കുന്ന നിർമ്മലാസദൻ നിവാസികൾക്ക് സഹായ ഹസ്തവുമായി അക്ഷര കല സാംസ്‌കാരിക വേദി

August 29, 2019

കണ്ണീരുണങ്ങാത്ത ഒരുപാട് ആളുകൾക്ക് പ്രതീക്ഷയുടെ തിരിതെളിയിക്കുന്ന പരിപാടിയാണ് ഫ്‌ളവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന  അനന്തരം. സാമൂഹിക പ്രതിബദ്ധത വളർത്തിക്കൊണ്ട് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്ന ഈ പരിപാടിയിലൂടെ നിരവധിയാളുകൾക്കാണ് ദിവസേന പുത്തന്‍ പ്രതീക്ഷകളും സ്വപ്‌നങ്ങളും അനന്തരം സമ്മാനിക്കുന്നത്.

ജനിതക രോഗങ്ങൾ ബാധിച്ച് ശാരീരിക അസ്വസ്ഥതകൾ അനുഭവിക്കുന്ന ഒരുകൂട്ടം ആളുകളെ സഹായിക്കുന്ന തൃശൂർ ചാവക്കാട് എടക്കളത്തൂർ നിർമലാസദനിലെ ആളുകൾക്ക് സഹായ ഹസ്തവുമായി എത്തുകയാണ് അക്ഷര കല സാംസ്‌കാരിക വേദിയിലെ ഒരു കൂട്ടം ചെറുപ്പക്കാർ.

18 വയസുമുതൽ 60 വയസിന് മുകളിൽ പ്രായമുള്ളവർ വരെ നിർമ്മലാസദനില്‍ ഉണ്ട്. പുരുഷന്മാരെയും സ്ത്രീകളെയും പ്രത്യേകം കെട്ടിടങ്ങളിലാണ് താമസിപ്പിച്ചിരിക്കുന്നത്. സൊസൈറ്റി ഓഫ് നിർമ്മല ദാസ് സിസ്റ്റേഴ്‌സാണ് ഈ സ്ഥാപനത്തിന് നേതൃത്വം കൊടുത്തിരിക്കുന്നത്.

ഇവിടെയുള്ള മുഴുവൻ ആളുകൾക്കും ഒരു ദിവസത്തെ ഭക്ഷണവും അവർക്ക് ആവശ്യമായ വസ്ത്രങ്ങളും നൽകിയിരിക്കുകയാണ് അക്ഷര കല സാംസ്‌കാരിക വേദി. നിരവധി സുമനസുകളുടെ നേതൃത്വത്തിലാണ് ഇപ്പോൾ ഈ സ്ഥാപനം നടന്നുപോകുന്നത്. അനന്തരത്തിലൂടെ നിരവധി സഹായ ഹസ്തങ്ങൾ ഇനിയും ഇവിടേക്ക് എത്തപെടും.

ബാങ്ക് ഡീറ്റെയില്‍സ്

NAME: FLOWERS FAMILY CHARITABLE SOCIETY

BANK:PUNJAB NATIONAL BANK

ACCOUNT NO: 4291002100013564

BRANCH: KATHRIKADAVU, ERNAKULAM

IFSC CODE: PUNB0429100

ACCOUNT TYPE: CURRENT A/C