‘അനന്തരം’ :സച്ചുവിന് മനോഹരമായൊരു ബാല്യം സമ്മാനിക്കാന്‍ അനേകര്‍

August 20, 2019

ദുരിത കാലങ്ങളെ അതിജീവിക്കാന്‍ ശ്രമിക്കുന്നവരെ ഒരു കുടക്കീഴില്‍ എത്തിക്കുന്ന ഫ്ളവേഴ്‌സ് ടി വി യുടെ അനന്തരം പരിപാടി ഇന്ന് ഓരോ ജനമനസിനും മാതൃകയാകുന്നു.

ജനിച്ച് ഒന്നാം വയസില്‍ തന്നെ നിരവധി ശസ്ത്രക്രിയകള്‍ക്ക് വിധേയനായ കോട്ടയം സ്വദേശിയാണ് സച്ചു ബോബിന്‍. ജന്മനാതന്നെ നട്ടെല്ലിനോട് ചേര്‍ന്നുള്ള ഞരമ്പുകള്‍ ചുരുണ്ടുകൂടി പുറത്ത് മുഴയുണ്ടായിരുന്നു. മൂന്നാം മാസത്തില്‍ത്തന്നെ മെഡിക്കല്‍ കോളേജില്‍ ന്യൂറോസര്‍ജന്റെ കീഴില്‍ സര്‍ജറി ചെയ്തു. ഇപ്പോള്‍ സച്ചുവിന് 6 വയസ്സാകാന്‍ പോകുന്നു. ഫിസിയോ തെറാപ്പിയിലൂടെ കൈയും കാലും ഉപയോഗിച്ച് നില്‍ക്കാന്‍ കഴിയുന്നുണ്ട്. മൂത്രാശയ രോഗങ്ങള്‍ക്ക് പുറമെ ഇടുപ്പിനും സച്ചുവിന് പ്രശ്‌നങ്ങള്‍ ഉണ്ട്. കാലിന്റെ പാദം നിവര്‍ത്തി സര്‍ജറി ചെയ്‌തെങ്കിലും ഒന്നരവയസായപ്പോള്‍ വീണ്ടും പാദം തിരിഞ്ഞു പോയി, ഉടന്‍തന്നെ കാലിന് സര്‍ജറിയുടെ ആവിശ്യമുണ്ട്.

Read more:അനന്തരം: ദുരിതക്കയത്തിൽ അകപ്പെട്ട ഷീജയ്ക്ക് സഹായ ഹസ്തവുമായി അനേകർ

ഒരു ഇന്‍ഫെക്ഷന്‍ വന്നാല്‍ പോലും ഓപ്പറേഷന്‍ ചെയ്യേണ്ട അവസ്ഥയിലാണ് ഈ നിഷ്‌കളങ്ക ബാല്യം. മൂന്ന് മാസം കൂടുമ്പോള്‍ സ്‌കാനിങ് പോലുള്ള ടെസ്റ്റുകള്‍ നടത്തേണ്ടി വരുന്നു. സ്പീച് തെറാപ്പി, ഫിസിയോതെറാപ്പി തുടര്‍ച്ചയായി ചെയ്യേണ്ടി വരുന്ന സച്ചുവിന് മരുന്നുകള്‍ക്ക് മാത്രമായി ഭീമമായ തുകയും ആവിശ്യമാണ്.

അനന്തരത്തിലൂടെ കാരുണ്യ ഹൃദയങ്ങള്‍ സംരക്ഷിക്കുമെന്ന പ്രതീക്ഷയിലാണ് ആ കുടുംബം. നിരവധി പ്രേക്ഷകര്‍ സച്ചുവിന്റെ ചികിത്സയ്ക്കായി സാമ്പത്തിക സഹായങ്ങളുമായി അനന്തരംപരിപാടിയിലൂടെ മുന്നോട്ടുവരുന്നു.

ബാങ്ക് ഡീറ്റെയില്‍സ്

NAME: FLOWERS FAMILY CHARITABLE SOCIETY

BANK:PUNJAB NATIONAL BANK

ACCOUNT NO: 4291002100013564

BRANCH: KATHRIKADAVU,ERNAKULAM

IFSC CODE: PUNB0429100

ACCOUNT TYPE: CURRENT A/C