ഇരു വൃക്കകളും തകരാറിലായ സായ്റാമിന് സഹായവുമായി ‘അനന്തരം’

August 19, 2019

ജീവിതത്തില്‍ മഹാരോഗങ്ങളോട് പോരാടുന്ന അനേകര്‍ക്ക് സഹായമൊരുക്കുകയാണ് ഫ്ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ‘അനന്തരം’. ലോകമെമ്പാടുമുള്ള സുമനസ്സുകളെ ഒരു വൈകാരിക കുടക്കീഴില്‍ ഒന്നിപ്പിക്കുകയാണ് അനന്തരം എന്ന പരിപാടിയിലൂടെ. രോഗങ്ങള്‍ക്കും കഷ്ടപ്പാടുകള്‍ക്കുമിടയില്‍ ജീവിതത്തിന്റെ രണ്ടറ്റങ്ങള്‍ കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന അനേകര്‍ക്ക് അനന്തരം പരിപാടിയിലൂടെ സുമനസ്സുകള്‍ സഹായമൊരുക്കുന്നു. നിരവധി പേര്‍ക്ക് പുത്തന്‍ പ്രതീക്ഷയുടേയും സ്വപ്‌നങ്ങളുടെയും നല്ല നാളുകള്‍ സമ്മാനിക്കുകയാണ് അനന്തരം പരിപാടി.

ഓട്ടോ റിക്ഷ ഡ്രൈവറായിരുന്നു സായ്‌റാം. പലപ്പഴും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അലട്ടിയിരുന്നെങ്കിലും ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം സന്തുഷ്ടമായ ജീവിതമായിരുന്നു സായ്‌റാമിന്റേത്.

എന്നാല്‍ സായ്‌റാമിന്റെ ജീവിതത്തില്‍ കനിഴല്‍ വീഴ്ത്തിക്കൊണ്ട് വിധി വില്ലനായി അവതരിച്ചു. രണ്ട് വൃക്കകളും തകരാറിലാണെന്ന് കണ്ടെത്തിയതോടെ സായ്‌റാമിന്റെ സ്വപ്‌നങ്ങള്‍ക്ക് മങ്ങലേറ്റു. അടുത്തിടെയാണ് വൃക്കരോഗം കണ്ടെത്തിയത്. എന്നാല്‍ രോഗം സ്ഥിരീകരിച്ചപ്പോഴേക്കും സായ്‌റാമിന്റെ നില വഷളായി. രണ്ട് ഡയാലിസിസ് വേണം ഓരോ ആഴ്ചയും സായ്‌റാമിന്.

സ്വകാര്യ ആശുപത്രിയിലെ നഴ്‌സ് ആയ ഭാര്യ രാജിയുടെ വേതനം മാത്രമാണ് ഈ കുടുംബത്തിന്റെ ഏക വരുമാനമാര്‍ഗ്ഗം. ഭാര്യയുടെ വൃക്ക സായ്‌റാമിന് മാറ്റിവയ്ക്കാന്‍ സാധിക്കുമെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണ് ഈ  ചികിത്സാ ചെലവ്.

അനന്തരം പരിപാടിയിലൂടെ സുമനസുകള്‍ സായ്‌റാമിന് സഹായഹസ്തവുമായെത്തുന്നു.