‘അനന്തരം’: ‘ മനക്കരുത്തില്‍ തളരാത്ത ശശി കുമാറിന് സഹായഹസ്തവുമായി അമ്മ ചാരിറ്റബിള്‍ ട്രസ്റ്റ് ‘
സുമനസ്സുകളുടെ കാരുണ്യ പ്രവാഹം കൊണ്ട് ജനങ്ങള്‍ ഏറ്റെടുത്ത ഫ്‌ളവേഴ്‌സ് ടി വി യുടെ അനന്തരം പരിപാടി ഇന്ന് അതിന്റെ ലക്ഷ്യങ്ങളിലേയ്ക്ക് സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്.
കാസര്‍ഗോഡ് സ്വദേശിയായ ശശി കുമാര്‍ കഴിഞ്ഞ 24 വര്‍ഷമായി ദുരിതം അനുഭവിച്ചു കൊണ്ടിരിക്കുകയായിരുന്നു. ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ടിരുന്നു. ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഉപജീവന മാര്‍ഗത്തിനും, പഠനചിലവിനുമായി പണം കണ്ടെത്താന്‍ കവുങ്ങില്‍ കയറിയപ്പോള്‍ ഒരു നിമിഷത്തെ പാളിച്ചയില്‍ ജീവിതം കൈവിട്ടു പോയി, പരിപൂര്‍ണ്ണമായി തളര്‍ന്ന അവസ്ഥയില്‍ ആയി.
ജീവിതത്തോട് മനക്കരുത്തോടെ പൊരുതിയാണ് ഇത് വരെ എത്തിയത്. സ്വന്തമായി എഴുന്നേറ്റ് ഇരിക്കണം, സ്വന്തമായി കാര്യങ്ങള്‍ ചെയ്യണമെന്നുള്ള നിശ്ചയദാര്‍ഢ്യത്തിന്റെ ഭാഗമായി എറണാകുളത്ത് ഫിസിയോതെറാപ്പി ചെയ്ത് സ്വന്തമായി കാര്യങ്ങള്‍ ചെയ്യാനുള്ള അവസ്ഥയിലെത്തി. സ്വന്തമായി ഒരു ഉപജീവന മാര്‍ഗ്ഗമാണ് ഇപ്പോഴുള്ള ആവശ്യം. ജീവിതത്തിലേയ്ക്ക് വെളിച്ചവുമായി എല്ലാം പ്രയാസങ്ങളും ഉള്‍ക്കൊണ്ട് ചികിത്സയില്‍ ഇരിക്കുന്ന സമയത്ത് തന്നെയാണ് ഭാര്യ ജെസി ജീവിതപങ്കാളിയായി വന്നത്. ഭാര്യയുടെ തുച്ഛമായ വരുമാനം കൊണ്ടാണ് ഇപ്പോള്‍ കുടുംബം മുന്നോട്ടു പോകുന്നത്.
നിത്യ ഉപജീവന മാര്‍ഗ്ഗം ഇല്ലാതിരുന്ന ശശി കുമാറിന് കാസര്‍ഗോഡ് അമ്മ ചാരിറ്റബിള്‍ ട്രസ്റ്റ് സ്റ്റേഷനറി & ബുക്ക്സ്റ്റാള്‍ സംരംഭം തുടങ്ങാന്‍ സഹായവുമായി മുന്നോട്ട് വന്നിരിക്കുകയാണ്.
ബാങ്ക് ഡീറ്റെയില്‍സ്
NAME: FLOWERS FAMILY CHARITABLE SOCIETY
BANK:PUNJAB NATIONAL BANK
ACCOUNT NO: 4291002100013564
BRANCH: KATHRIKADAVU,ERNAKULAM
IFSC CODE: PUNB0429100
ACCOUNT TYPE: CURRENT A/C