അനന്തരം: സത്യമ്മയ്ക്ക് സഹായവുമായി വിശാലഹൃദയരായ നാട്ടുകാർ

August 22, 2019

സ്നേഹത്തിന്റെയും ഒരുമയുടെയും കൂട്ടായ പ്രവർത്തനങ്ങളാണ് ഫ്‌ളവേഴ്സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന അനന്തരം പരിപാടിയിലൂടെ സംഭവിക്കുന്നത്. കരുണവറ്റാത്ത സുമനസുകൾ കാരുണ്യപ്രവാഹം ചൊരിയുന്ന വേദിയാണ് അനന്തരം. മഹാരോഗങ്ങളോട് പോരാടുന്ന നിരവധി പേര്‍ക്കാണ് ഈ പരിപാടിയിലൂടെ സഹായങ്ങള്‍ ലഭ്യമാകുന്നത്.

ആലപ്പുഴ സ്വദേശിയായ സത്യമ്മ കഴിഞ്ഞ 19 വർഷമായി രണ്ട് കിഡ്‌നിയ്ക്കും തകരാറു സംഭവിച്ച അവസ്ഥയിലായിരുന്നു. രണ്ടു കണ്ണിനും ഏകദേശം കാഴ്ചയും നഷ്ടപ്പെട്ടു. ഒരു കണ്ണിന്റെ ഓപ്പറേഷൻ കഴിഞ്ഞു. ഭർത്താവ് കൂലിപ്പണിക്കാരൻ ആണ്. നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും സഹായങ്ങൾ കൊണ്ടാണ് ചികിത്സകളും മറ്റും ഇതുവരെ നടന്നു പോയിരുന്നത്.

അനന്തരത്തിലൂടെ സത്യമ്മയ്ക്ക്‌ പുന്നപ്ര ജീവ കാരുണ്യ സമിതി ‘സ്നേഹപൂർവ്വം’ ഭക്ഷണ കിറ്റും, രണ്ട് മാസത്തേക്കുള്ള ഡയാലിസിസ് കിറ്റും കൈമാറി. കൂടാതെ സാമ്പത്തിക സഹായവുമായി നിരവധിപേർ മുന്നോട്ട് വരികയും ചെയ്തു.

NAME: FLOWERS FAMILY CHARITABLE SOCIETY

BANK:PUNJAB NATIONAL BANK

ACCOUNT NO: 4291002100013564

BRANCH: KATHRIKADAVU,ERNAKULAM

IFSC CODE: PUNB0429100

ACCOUNT TYPE: CURRENT A/C