തളര്‍ന്നുപോയ ഷിനുവിന് സഹായഹസ്തവുമായി ‘അനന്തരം’

August 27, 2019

രോഗങ്ങളുടെ വേദനയില്‍ നൊമ്പരപ്പെടുന്ന അനേകര്‍ക്ക് കാരുണ്യത്തിന്റെ സാന്ത്വന സ്പര്‍ശമേകുകയാണ് ഫ്ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന അനന്തരം പരിപാടി. മഹാരോഗങ്ങളോട് പോരാടുന്ന അനേകര്‍ക്കാണ് ഈ പരിപാടിയിലൂടെ സഹായങ്ങള്‍ ലഭിയ്ക്കുന്നത്.

പത്തനംതിട്ട സ്വദേശിയാണ് ഷിനു. ആരുടെയും മിഴി നിറയ്ക്കുന്നതാണ് ഷിനുവിന്റെ ജീവിതം. ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മരത്തില്‍ നിന്നു വീണ് ഷിനുവിന്റെ നട്ടെല്ലിന് ക്ഷതമേറ്റു. ഇതേത്തുടര്‍ന്ന് ശരീരം തളര്‍ന്ന് ഷിനു കിടപ്പിലായി.

Read more:‘അനന്തരം’: വേദനകളുടെ നൊമ്പരങ്ങൾ ഇല്ലാതെ ഇനി സൗമ്യ പാടട്ടെ

ഭാര്യയും കുട്ടിയും അമ്മയുമടങ്ങുന്ന കുടുംബത്തിലെ ഏകപ്രതീക്ഷയായിരുന്ന ഷിനു തളര്‍ന്നതോടെ കുടുംബം കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലായി. മികച്ച ചികിത്സ ലഭിച്ചാല്‍ ഷിനുവിന് എഴുന്നേറ്റ് നടക്കാന്‍ സാധിക്കുമെന്നാണ് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ ചികിത്സാ ചിലവ് ഈ കുടുംബത്തിന് താങ്ങാവുന്നതിലും അധികമാണ്.

അനന്തരം പരിപാടിയിലൂടെ ഷിനുവിന്റെ രോഗാവസ്ഥ കണ്ടറിഞ്ഞ സുമനസ്സുകള്‍ സഹായവുമായി രംഗത്തെത്തുന്നു. ജയരാജ് കാസര്‍ഗോഡ് 5000 രൂപ ഷിനുവിന് സഹായമായി നല്‍കി.

ബാങ്ക് ഡീറ്റെയില്‍സ്

NAME: FLOWERS FAMILY CHARITABLE SOCIETY

BANK:PUNJAB NATIONAL BANK

ACCOUNT NO: 4291002100013564

BRANCH: KATHRIKADAVU,ERNAKULAM

IFSC CODE: PUNB0429100

ACCOUNT TYPE: CURRENT A/C