‘അനന്തരം’; ശ്രീലക്ഷ്മിയ്ക്ക് തണലേകാന്‍ അനേകര്‍

August 19, 2019

അനേകര്‍ക്ക് കാരുണ്യത്തിന്റെ സാന്ത്വന സ്പര്‍ശമേകുന്ന പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന അനന്തരം പരിപാടി. മഹാരോഗത്തോട് പോരാടുന്ന നിരവധി പേര്‍ക്കാണ് ഈ പരിപാടിയിലൂടെ സഹായങ്ങള്‍ ലഭിയ്ക്കുന്നത്. രോഗാവസ്ഥയില്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് അനേകരാണ് സഹായങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്. ഒരുപാട് പേര്‍ക്ക് പുത്തന്‍ പ്രതീക്ഷകളും സ്വപ്‌നങ്ങളും നല്‍കുന്നുണ്ട് അനന്തരം പരിപാടി.

ജനിച്ചുവീണപ്പോള്‍ മുതല്‍ക്കെ രോഗങ്ങള്‍ വേട്ടയാടുന്നുണ്ട് ശ്രീലക്ഷ്മിയെ. ആലപ്പുഴ സ്വദേശിയാണ് ശ്രീലക്ഷ്മി. അപസ്മാര രോഗം ഗുരുതരമായി വേട്ടയാടുന്ന ശ്രീലക്ഷ്മിയെ നിരവധിതവണ ഗുരുതരാവസ്ഥയില്‍ അശുപത്രിയില്‍ എത്തിക്കേണ്ടിവന്നിട്ടുണ്ട്. ഏറെ നാളത്തെ ചികിത്സയ്ക്ക് ശേഷം ശ്രീചിത്തിരയിലേയ്ക്ക് ശ്രീലക്ഷ്മിയെ ഡോക്ടര്‍മാര്‍ റഫര്‍ ചെയ്തു. രോഗാവസ്ഥയെ മരുന്നുകൊണ്ട് നിയന്ത്രിക്കാനാവാത്ത സാഹചര്യത്തില്‍ ശസ്ത്രക്രിയയാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്.

എന്നാല്‍ സര്‍ജറി കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടിട്ടും അതേ അസുഖം വീണ്ടും ശ്രീലക്ഷ്മിയുയെ ബാധിച്ചു. നിലവില്‍ തനിയെ നടക്കാന്‍പോലും ശ്രീലക്ഷ്മിക്ക് ആവില്ല. ശാരീരികമായും മാനസീകമായും ഏറെ പ്രയാസങ്ങള്‍ അനുഭവിക്കുന്നുണ്ട് ഈ പെണ്‍കുട്ടി. പെയിന്റിങ് തൊഴിലാളിയാണ് ശ്രീലക്ഷ്മിയുടെ അച്ഛന്‍. മകളുടെ ചികിത്സയ്ക്ക് വേണ്ടത്ര പണമില്ലാതെ കഷ്ടപ്പെടുകയാണ് ഈ കുടുംബം.

Read more:മസ്കുലർ ഡിസ്ട്രോഫി രോഗബാധിതനായ കൃഷ്ണനാഥിനെ ഏറ്റെടുത്ത് അനന്തരം ടീം

നിരവധി പേരാണ് അനന്തരം പരിപാടിയിലൂടെ ശ്രീലക്ഷ്മിയുടെ ജീവിതം കണ്ടറിഞ്ഞ് സഹായവുമായെത്തുന്നത്. എറണാകുളം സ്വദേശി മൊയ്ദീന്‍കുട്ടി ശ്രീലക്ഷ്മിയ്ക്ക് സാമ്പത്തിക സഹായം നല്‍കി. കുമാരപുരത്തു നിന്നും ശ്രീകുമാരി സാമ്പത്തിക സഹായം നല്‍കി. ബോംബെയില്‍ നിന്നുള്ള മനോജ് സഹായം നല്‍കി.