‘അനന്തരം’: ഇരു വൃക്കകളും തകരാറിലായ വിജേഷിന് കാരുണ്യത്തിന്‍റെ സാന്ത്വന സ്പര്‍ശവുമായി അനേകര്‍

August 17, 2019

ആത്മവിശ്വാസത്തിന്റെ കരുത്തും കാരുണ്യത്തിന്റെ സാന്ത്വന സ്പര്‍ശവുമായി ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് മുമ്പിലേക്കെത്തിയ പരിപാടിയാണ് ഫ്.ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന അനന്തരം. മഹാരോഗങ്ങളോട് പൊരുതി ജീവിതം മുഴുവന്‍ ദുരിതങ്ങള്‍ സഹിച്ചവരെ രോഗാനന്തരം സംഘടിപ്പിച്ച്, അവര്‍ക്ക് മികച്ച വിനോദവും അതോടൊപ്പം ക്ലേശഭരിതമായ ആ കാലഘട്ടത്തിന് ശേഷം ജീവിക്കാന്‍ പാടുപെടുന്ന അവര്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ സാധിക്കുന്ന ലോക മലയാളികളെ സംഘടിപ്പിക്കുകയും ചെയ്യുക എന്നതാണ് ‘അനന്തരം’ എന്ന പരിപാടിയുടെ മുഖ്യ ലക്ഷ്യം.

മഹാരോഗങ്ങളോട് പോരാടുന്ന നിരവധി പേര്‍ക്കാണ് അനന്തരം പരിപാടി സഹായകരമാകുന്നത്. കോഴിക്കോട് ജില്ലയിലെ തൊട്ടില്‍പ്പാലം സ്വദേശിയാണ് വിജേഷ്. രണ്ട് വൃക്കകളും തകരാറിലായ വിജേഷ് കടുത്ത വേദനകളിലൂടെയാണ് ഒരോ ദിവസവും കടന്നുപോകുന്നത്. ഒന്നരമാസമായി വൃക്കരോഗം വിജേഷിന്റെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തി തുടങ്ങിയിട്ട്. ഓട്ടോ തൊഴിലാളിയായിരുന്നു വിജേഷ്.

Read more:ഉദയന് പുതിയ സ്വപ്‌നങ്ങളും പ്രതീക്ഷകളും സമ്മാനിച്ച് ‘അനന്തരം’

അച്ഛനും അമ്മയും സഹോദരങ്ങളും ഭര്യയും മകനും അടങ്ങുന്നതാണ് വിജേഷിന്റെ കുടുംബം. അനന്തരത്തിലൂടെ സുമനുകള്‍ പരിജയപ്പെട്ട വിജേഷിന് ‘പാട്ടുവണ്ടി’ എന്ന കൂട്ടായ്മ ധനസഹായം നല്‍കി. ഓട്ടോ തൊഴിലാളികളും വിജേഷിന്റെ സൂഹൃത്തുക്കളും സാമ്പത്തിക സഹായം നല്‍കി. ഇരുപത് ലക്ഷത്തോളം രൂപ വേണം വിജേഷിന്റെ ചികിത്സയ്ക്ക്.

ബാങ്ക് ഡീറ്റെയില്‍സ്

NAME: FLOWERS FAMILY CHARITABLE SOCIETY

BANK:PUNJAB NATIONAL BANK

ACCOUNT NO: 4291002100013564

BRANCH: KATHRIKADAVU,ERNAKULAM

IFSC CODE: PUNB0429100

ACCOUNT TYPE: CURRENT A/C