ദേവിക മോൾക്ക് പുത്തൻ പ്രതീക്ഷകൾ സമ്മാനിച്ച് ‘അനന്തരം’

August 30, 2019

ഫ്‌ളവേഴ്‌സ് ടിവിയുടെ അനന്തരം പരിപാടി ഇന്ന് സമൂഹത്തിൽ ഒരു കൂട്ടായ്മ വളർത്തി കഴിഞ്ഞു. കരുണവറ്റാത്ത സുമനസുകൾ കാരുണ്യപ്രവാഹം ചൊരിയുന്ന വേദിയിൽ നിരവധി നന്മ മനസുകളാണ് ഒത്തുചേരുന്നത്.

കൂലിപ്പണിക്കാരനായ സജിത്തിന്റെയും സിനിയുടെയും രണ്ടാമത്തെ മകളാണ് ദേവിക. ജനിച്ചപ്പോൾ പൂർണമായും ആരോഗ്യവതിയായിരുന്ന ഈ കുഞ്ഞിന് കുറച്ച് നാളുകൾക്ക് ശേഷം തലച്ചോറിൽ വെള്ളം കെട്ടുന്ന അസുഖം കണ്ട് തുടങ്ങി. നിരവധി ആശുപത്രികളിൽ ചികിത്സ നൽകിയ ശേഷം കുട്ടിയുടെ തലച്ചോറിൽ  ട്യൂബ് ഇട്ടിരിക്കുകയാണ്. ജീവിതാവസാനം വരെ ഈ ട്യൂബ് നീക്കം ചെയ്യാൻ സാധിക്കുന്നതല്ല.

അസുഖത്തിന്റെ ഭാഗമായി കുട്ടിയുടെ മുഖം വികൃതമായികൊണ്ടിരിക്കുകയാണ്. ചുണ്ടും മുഖവും മുറിഞ്ഞുവരികയാണ്. കുഞ്ഞിന്റെ മൂക്കിന്റെ പാലം മുകളിലേക്ക് കയറിപോയിരിക്കുകയാണ്.  ഭക്ഷണം കഴിക്കുന്നതിനും വലിയ ബുദ്ധിമുട്ടാണ്. ലൈറ്റ് ആയിട്ടുള്ള ഭക്ഷണം മാത്രമേ കഴിക്കാൻ സാധിക്കൂ. ഇനി പ്ലാസ്റ്റിക് സർജറിയ്ക്ക് വിധേയമായാൽ മാത്രമേ കുട്ടിയ്ക്ക് ഭക്ഷണം പോലും കഴിക്കാൻ സാധിക്കു. രണ്ടു ഘട്ടങ്ങളിലായി മാത്രമേ ഈ കുട്ടിയ്ക്ക് സർജറി നടത്താൻ സാധിക്കൂ. രണ്ടര ലക്ഷത്തിലധികം രൂപ കുട്ടിയുടെ ചികിത്സയ്ക്ക് ആവശ്യമാണ്.

മസ്‌ക്കറ്റിൽ നിന്നും പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു വ്യക്തി 50,000 രൂപ അനന്തരത്തിലൂടെ ദേവികമോൾക്ക് സഹായമായി നൽകിയിരിക്കുകയാണ്. നിരവധി സുമനസുകളാണ് ഈ കുഞ്ഞിന് സഹായവുമായി ഇപ്പോൾ എത്തുന്നത്.

NAME: FLOWERS FAMILY CHARITABLE SOCIETY

BANK:PUNJAB NATIONAL BANK

ACCOUNT NO: 4291002100013564

BRANCH: KATHRIKADAVU, ERNAKULAM

IFSC CODE: PUNB0429100

ACCOUNT TYPE: CURRENT A/C