ശാരീരിക വൈകല്യങ്ങളെ മനക്കരുത്തുകൊണ്ട് അതിജീവിക്കുന്ന അപ്പുവിന് വീൽ ചെയർ സമ്മാനിച്ച് ‘കൃപ’ ജീവകാരുണ്യ കൂട്ടായ്മ
പ്രതിസന്ധികളേയും, വൈകല്യങ്ങളെയും അതിജീവിച്ചു മുന്നേറുന്നവരിലേയ്ക് സഹായ ഹസ്തവുമായി എത്തുന്ന ഫ്ളവേർസ് ടി വി യുടെ ” അനന്തരം” പരിപാടി ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടി കഴിഞ്ഞു. ആത്മവിശ്വാസത്തിലൂടെ ജീവിതത്തെ കൈക്കുള്ളിലാക്കാൻ ശ്രമിക്കുന്നവരോടുള്ള ആദരവ് കൂടിയാണ് അനന്തരം.
ആലപ്പുഴ, അമ്പലപ്പുഴ സ്വദേശിയായ അപ്പു ജന്മനാതന്നെ രണ്ടു കാലും, ഒരു കൈയ്യും ഇല്ലാതെയാണ് ജനിച്ചത്. പിന്നീട് തലച്ചോറിൽ ഉണ്ടായ അസുഖം കാരണം കാഴ്ചയിലും ചെറിയ വൈകല്യങ്ങൾ പ്രകടിപ്പിച്ചിരുന്നു. ഇതേ തുടർന്ന് അമ്യത ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം രോഗത്തിന് ശമനം ഉണ്ടായി. എന്നാൽ സാമ്പത്തികമായി ഏറെ പിന്നിൽ നിൽക്കുന്ന അപ്പുവിന്റെ കുടുംബത്തിനു തുടർ ചികിത്സ നടത്താൻ കഴിയാത്ത അവസ്ഥയിലാണ്.
പ്രളയത്തിൽ തകർന്ന വീട്ടിലാണ് അപ്പുവും കുടുംബവും താമസിക്കുന്നത്.
പഠനത്തിൽ ഏറെ മികവ് പുലർത്തുന്ന അപ്പു ആലപ്പുഴ ഗവൺമെൻറ് കോളേജിൽ മൂന്നാം വർഷ ബി എ ഇക്‌ണോമിക്‌സ് വിദ്യാർഥിയാണ്. വൈകല്യങ്ങൾക്കെതിരെ പോരാടാനുള്ള മുതൽകൂട്ടാണ് തനിക്ക് വിദ്യാഭ്യാസം എന്നാണ് അപ്പു പറയുന്നത്.
ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ 11 വർഷം മുൻപ് രൂപംകൊണ്ട ആരോഗ്യ പരിസ്ഥിതി ജീവകാരുണ്യ കൂട്ടായ്മ ആയ “കൃപ” അപ്പുവിന് കൈത്താങ്ങായി വീൽ ചെയർ നൽകിയിരിക്കുകയാണ്. സ്വന്തം വൈകല്യങ്ങളോട് ആത്മവിശ്വാസത്തോടെ പോരാടുന്ന അപ്പു മറ്റുള്ളവർക്ക് ഒരു പ്രചോദനം തന്നെയാണ്.
Read also: ‘അനന്തരം’; ലുക്കീമിയ ബാധിച്ച ആറു വയസുകാരന് കാരുണ്യത്തിന്റെ കരസ്പർശമേകി പ്രമുഖ വ്യവസായി..
ജീവിതത്തിലെ ദുരിതങ്ങളോട് പോരാടുന്നവര്‍ക്ക് കൈത്താങ്ങാകാന്‍ ഫ്ളവേഴ്സ് ടിവി ഒരുക്കിയ അനന്തരം പരുപാടിയിൽ പ്രേക്ഷകര്‍ക്കും അണിചേരാം.
ബാങ്ക് ഡീറ്റെയില്‍സ്
NAME: FLOWERS FAMILY CHARITABLE SOCIETY
BANK:PUNJAB NATIONAL BANK
ACCOUNT NO: 4291002100013564
BRANCH: KATHRIKADAVU,ERNAKULAM
IFSC CODE: PUNB0429100
ACCOUNT TYPE: CURRENT A/C