ഞാറയ്ക്കൽ അഗതിമന്ദിരത്തിലെ അമ്മമാർക്ക് സ്നേഹത്തിൽ പൊതിഞ്ഞ സഹായവുമായി ഒരു കൂട്ടം വിദ്യാർത്ഥികൾ

August 29, 2019

ദുരിതമനുഭവിക്കുന്നവർക്കും, വേദനയിലൂടെ കടന്നുപോകുന്നവർക്കും സന്തോഷപ്രദമായ ഒരു ജീവിതം നൽകുകയാണ് ഫ്‌ളവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന അനന്തരം. മഹാരോഗത്തോട് പോരാടുന്ന നിരവധി പേര്‍ക്കാണ് ഈ പരിപാടിയിലൂടെ സഹായങ്ങള്‍ ലഭിയ്ക്കുന്നത്. രോഗാവസ്ഥയില്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് അനേകരാണ് സഹായങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്.

എറണാകുളം ഞാറയ്ക്കലിലെ അഗതി മന്ദിരത്തിൽ നിരവധി അമ്മമാരാണ് മക്കളാലും പ്രിയപ്പെട്ടവരാലും ഉപേക്ഷിക്കപ്പെട്ട് കഴിയുന്നത്. ഈ അമ്മമാർക്ക് സ്നേഹത്തിൽ പൊതിഞ്ഞ സഹായവുമായി എത്തുകയാണ് വൈപ്പിൻ, കറുത്തേടം സേക്രട്ട് ഹാർട്ട് സ്കൂളിലെ ഒരു കൂട്ടം വിദ്യാർത്ഥികൾ. ഈ അമ്മമാർക്ക് ഭക്ഷണവും, നിത്യോപയോഗ സാധനങ്ങളുമായാണ് ഈ കുരുന്നുകൾ ഇവിടെ എത്തിയിരിക്കുന്നത്.

എല്ലാ മാസവും ഏതെങ്കിലും അഗതിമന്ദിരങ്ങളിൽ ഭക്ഷണമോ മറ്റ് സാധനങ്ങളോ നൽകുന്ന ഈ കുരുന്നുകളും അധ്യാപകരും ലോകത്തിന് മുഴുവൻ മാതൃകയാവുകയാണ്.

ബാങ്ക് ഡീറ്റെയില്‍സ്

NAME: FLOWERS FAMILY CHARITABLE SOCIETY

BANK:PUNJAB NATIONAL BANK

ACCOUNT NO: 4291002100013564

BRANCH: KATHRIKADAVU, ERNAKULAM

IFSC CODE: PUNB0429100

ACCOUNT TYPE: CURRENT A/C