സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

August 13, 2019

സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ(14-08-2019)ന് അവധി. എറണാകുളം, കോഴിക്കോട്, തൃശൂർ, വയനാട്, മലപ്പുറം ജില്ലകളിലാണ് നാളെ അവധി. പ്രൊഫഷണൽ കോളേജുകൾ അടക്കം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയാണെന്ന് ജില്ലാ കളക്ടർമാർ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. കേന്ദ്രീയ വിദ്യാലയങ്ങൾക്കും അങ്കണവാടികൾക്കും മദ്രസകൾക്കും അവധി ബാധകമാണ്.