ആശുപത്രിയിൽ കിടക്കുന്ന കൊച്ചുമകൾക്ക് നെയിൽ പോളിഷ് ഇട്ടുകൊടുത്ത് ഒരു മുത്തച്ഛൻ; ഹൃദയം കീഴടക്കുന്ന കാഴ്ച, വീഡിയോ
പേരകുട്ടികൾക്ക് ഏറ്റവും പ്രിയപ്പെട്ടത് അവരുടെ മുത്തച്ഛനും മുത്തശ്ശിയുമാണ്. അച്ഛനെയും അമ്മയെക്കാളുമുപരി കൊച്ചുമക്കളുടെ ആഗ്രഹങ്ങൾ സാധിച്ചുകൊടുക്കുന്നതും അവരെ സ്നേഹിക്കുന്നതുമൊക്കെ എപ്പോഴും മുത്തച്ഛനും മുത്തശ്ശിയുമാണ്.
പേരക്കുട്ടികളെ സന്തോഷിപ്പിക്കാൻ ഏതറ്റം വരെയും പോകുന്ന ഗ്രാൻഡ് പേരന്റ്സിനെ നാം കാണാറുണ്ട്. ഇപ്പോഴിതാ പേരക്കുട്ടിക്ക് നെയിൽ പോളിഷ് ഇട്ട് കൊടുത്ത് സമൂഹ്യമാധ്യമങ്ങളുടെ ഹൃദയം കവരുകയാണ് ഒരു മുത്തച്ഛൻ. ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന പേരക്കുട്ടിയെ കാണാന്‍ എത്തിയതായിരുന്നു കീത്ത് എന്ന 82കാരൻ. കൊച്ചുമകളെ സന്തോഷിപ്പിക്കാനായി അവൾക്ക് നെയിൽ പോളിഷ് ഇട്ടുകൊടുക്കുന്ന കീത്തിന്റെ വീഡിയോ ഇരുപതുകാരി ഐല വിന്റര്‍ വൈറ്റ് തന്നെയാണ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.
മുപ്പത് വർഷമായി മുത്തശ്ശിക്ക് നെയിൽ പോളിഷ് ചെയ്ത് കൊടുക്കാറുള്ള മുത്തച്ഛൻ ഇപ്പോൾ തന്നെ സന്തോഷിപ്പിക്കാനായാണ് തനിക്ക് നെയിൽ പോളിഷ് ഇട്ടുതരുന്നതെന്നും ഐല വിന്റര്‍ വൈറ്റ് ട്വിറ്ററിൽ കുറിച്ചു. നെയിൽ പോളിഷ് ഇടുന്നതിനിടയിൽ അദ്ദേഹത്തോട് ആരോ സംസാരിക്കുന്നതും, താൻ പ്രധാനപ്പെട്ട ഒരു ജോലിയിലാണെന്ന് അദ്ദേഹം പറയുന്നതും വീഡിയോയിൽ കാണാം. സോഷ്യൽ ലോകത്ത് ശ്രദ്ധനേടിയ ഈ വീഡിയോ ഇതിനോടകം നാല് ലക്ഷത്തിലധികം ആളുകളാണ് കണ്ടിരിക്കുന്നത്. നിരവധി ആളുകൾ തങ്ങളുടെ മുത്തച്ഛന്മാരെക്കുറിച്ചുള്ള ഓർമ്മകളും ഈ വീഡിയോയ്ക്ക് താഴെ കുറിച്ചിട്ടുണ്ട്.
my grandparents came to look after me after my surgery and my grandad told me he wanted to make me feel better, he told me he’s been painting my nan’s nails for 30 years and that he wanted to paint mine and I needed to share this. “How many coats do you have on?”?? pic.twitter.com/P0VJjZsHzn
— Ayla Winter-White (@aylawinter_) August 1, 2019