ഇതാ; ‘ഇഷ്‌കി’ലെ കത്രിക വയ്ക്കാത്ത സംവിധായകന്‍റെ വേര്‍ഷന്‍: വീഡിയോ

August 20, 2019

അഭിനയമികവുകൊണ്ടും കഥാപാത്രങ്ങളിലെ വിത്യസ്തതകൊണ്ടും ചുരുങ്ങിയ കാലംകൊണ്ട് പ്രേക്ഷകരുടെ പ്രിയനടനായി മാറിയ ഷെയ്ന്‍ നിഗം നായകനായെത്തുന്ന ചിത്രമാണ് ‘ഇഷ്‌ക്’. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചിത്രം നേടിയതും. കഥാപ്രമേയംകൊണ്ട് തന്നെ ഇഷ്‌ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആധുനിക കാലഘട്ടത്തിലെ ചില സദാചാരവാദികളുടെ ഇടപെടലിനെ വളരെ കൃത്യതയോടെ അവതരിപ്പിച്ചിട്ടുണ്ട് ചിത്രത്തില്‍. അതുപോലതന്നെ ചലച്ചിത്രലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ് ചിത്രത്തിന്റെ ക്ളൈമാക്സ് രംഗം. ഇപ്പോഴിതാ ഈ രംഗത്തിന്റെ സംവിധായക വേര്‍ഷന്‍ പുറത്തുവിട്ടരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ അനുരാജ് മനോഹര്‍.

“ഇഷ്കിന്റെ ,ഇടപെടലുകൾ ഇല്ലാത്ത കത്രിക വെക്കാത്ത സംവിധായകന്റെ വേർഷൻ. വസുധയുടെ നടുവിരൽ വ്യക്തമാണ്. എന്ന കുറിപ്പോടെയാണ് സംവിധായകന്‍ ഈ വീഡിയോ പങ്കുവച്ചത്.”

Read more:ധനുഷ് – മഞ്ജു വാര്യര്‍ ചിത്രം അസുരന്‍ ഓക്ടോബര്‍ നാലിന്

നോട്ട് എ ലവ് സ്‌റ്റോറി എന്ന ടാഗ് ലൈനോടെയാണ് ഇഷ്‌ക് തീയറ്ററുകളിലേക്കെത്തിയത്. നവാഗാതനായ അനുരാജ് മനോഹര്‍ ആണ് ചിത്രത്തിന്റെ സംവിധാനം. മുകേഷ് ആര്‍ മേത്ത, എവി അനൂപ്, സിവി സാരതി എന്നിവര്‍ ചേര്‍ന്നാണ് ഇഷ്‌കിന്റെ നിര്‍മ്മാണം. ആന്‍ ശീതളാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. ഷൈന്‍ ടോം ചാക്കോ, ലിയോണ ലിഷോയ് എന്നിവരും ഇഷ്‌കില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. രതീഷ് രവിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ സച്ചി എന്നാണ് ഷെയ്ന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വിളി പേര്. പ്രമേയത്തിലെ വിത്യസ്തതയാണ് ചിത്രത്തെ സ്വീകാര്യമാക്കുന്നതും.