‘സഹകരിച്ചാല്‍ നിനക്ക് ഇവിടെ ജീവിക്കാം’; കലിപ്പ് ലുക്കില്‍ ടൊവിനോ: ശ്രദ്ധേയമായി ‘കല്‍ക്കി’യിലെ രംഗം

August 19, 2019

കഥാപാത്രങ്ങളിലെ വിത്യസ്തത കൊണ്ടും തന്മയത്തത്തോടെയുള്ള അഭിനയ മികവുകൊണ്ടും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവനായ താരമാണ് ടൊവിനോ തോമസ്. റൊമാന്‍സും, തമാശയും വീരവുമെല്ലാം നന്നായി ഇണങ്ങും താരത്തിന്. മലയാളികളുടെ ഇമ്രാന്‍ ഹാഷ്മി എന്നു പോലും പലരും വിശേഷിപ്പിക്കാറുണ്ട് ടൊവിനോയെ. സൗമ്യതയോടും സ്‌നേഹത്തോടും ആരാധകരോടുള്ള അദ്ദേഹത്തിന്റെ സമീപനങ്ങളും പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിട്ടുണ്ട്. അത്രമേല്‍ ജനകീയനായ ഒരു നടന്‍കൂടിയാണ് ടൊവിനോ. ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘കല്‍ക്കി’. തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ഈ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിയ്ക്കുന്നതും.

തികച്ചും വിത്യസ്തമായ ഒരു കഥാപാത്രമായാണ് ടൊവിനോ ചിത്രത്തിലെത്തുന്നത്. കലിപ്പ് ലുക്കിലാണ് താരം ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നതും. ഇപ്പഴിതാ ചിത്രത്തിലെ ഒരു രംഗം പുറത്തെത്തി. പെലീസ് സ്റ്റേഷനിലെ ഒരു രംഗമാണ് പുറത്തെത്തിയിരിക്കുന്നത്. ടൊവിനോയുടെ മാസ് ഡയലോഗാണ് ഈ രംഗത്തിലെ മുഖ്യ ആകര്‍ഷണം.

Read more:“അമ്പിളി പരിപാടി നടത്തിയാല്‍ സൂപ്പറായിരിക്കും”; അതിശയിപ്പിച്ച് സൗബിന്‍: വീഡിയോ

നവാഗതനായ പ്രവീണ്‍ പ്രഭാകരമാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. പ്രവീണും സജിന്‍ സുജാതനും ചേര്‍ന്നാണ് കല്‍ക്കി എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കിയും പ്രശോഭ് കൃഷ്ണയും ചേര്‍ന്നാണ് നിര്‍മ്മാണം. ശിവജിത്ത് പത്മനാഭനാണ് ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമായെത്തുന്നത്. ചിത്രത്തില്‍ ഒരു പൊലീസുകാരന്റെ വേഷത്തിലാണ് ടോവിനോ തോമസ് എത്തുന്നത്.