മഞ്ജു വാര്യർ നിർമ്മാതാവാകുന്നു; ശ്രദ്ധേയമായി ‘കയറ്റ’ത്തിന്‍റെ ഫസ്റ്റ് ലുക്ക്

August 30, 2019

മലയാള ചലച്ചിത്ര ആസ്വാദകര്‍ക്ക് എക്കാലത്തും പ്രിയപ്പെട്ട താരമാണ് നടി മഞ്ജു വാര്യര്‍. ഒരുകാലത്ത് സിനിമയില്‍ നിറഞ്ഞു നിന്ന താരം പിന്നീട് കുറേ കാലത്തേക്ക് വെള്ളിത്തിരയില്‍ അത്ര സജീവമായിരുന്നില്ല. പിന്നീട് 2014 മെയ് മാസം തീയറ്ററുകളിലെത്തിയ ‘ഹൗ ഓള്‍ഡ് ആര്‍ യു’ എന്ന ചിത്രത്തിലൂടെ വീണ്ടും സിനിമയില്‍ സജീവമായി. മലയാള സിനിമയിലെ ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ മഞ്ജു വാര്യരിലൂടെ മലയാള സിനിമ ലോകം വീണ്ടും കണ്ടുതുടങ്ങി…

സനൽ കുമാർ ശശിധരൻ സംവിധാനം നിർവ്വഹിക്കുന്ന കയറ്റം (അഹർ) എന്ന ചിത്രത്തിലൂടെ നിർമ്മാതാവ് ആകുകയാണ് മഞ്ജു വാര്യർ. മഞ്ജു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം നിവ് ആർട് മൂവീസ്, മഞ്ജു വാരിയർ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ ഷാജി മാത്യു, അരുണ മാത്യു, മഞ്ജു വാരിയർ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.

‘ചോല’ എന്ന ചിത്രത്തിന് ശേഷം സനൽ കുമാർ സംവിധാനം നിർവ്വഹിക്കുന്ന ചിത്രമാണ് കയറ്റം. മഞ്ജുവിനൊപ്പം വേദ് വൈബ്സ്, പുതുമുഖം ഗൗരവ് രവീന്ദ്രൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുജിത് കോയിക്കൽ, രതീഷ് ഈറ്റില്ലം, ദേവനാരായണൻ, സോണിത് ചന്ദ്രൻ, ആസ്ത ഗുപ്ത, അഷിത, നന്ദു, ഭൂപേന്ദ്ര ഖുറ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Read also: നർമ്മ മുഹൂർത്തങ്ങളുമായി ‘ബ്രദേഴ്‌സ് ഡേ’ ടീം; വീഡിയോ

അതേസമയം കയറ്റത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഹിമാലയത്തിൽ എത്തിയപ്പോഴാണ് മഞ്ജു വാര്യരും സംഘവും പ്രളയത്തിൽ അകപ്പെട്ടത്. ശക്തമായ മഴയും മണ്ണിടിച്ചിലും കാരണം മഞ്ജു വാര്യര്‍, സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ തുടങ്ങിയവര്‍ അടങ്ങുന്ന സംഘം ഹിമാചലിലെ പ്രളയത്തില്‍ കുടുങ്ങുകയായിരുന്നു. ഇവരെ പിന്നീട് രക്ഷപ്പെടുത്തി മണാലിയില്‍ എത്തിച്ചു.

Read more