കൈയടി നേടി ‘മിഷന് മംഗള്‍’ പ്രൊമോ വീഡിയോ
അക്ഷയ് കുമാര്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് മിഷന് മംഗള്‍. ഇന്ത്യയുടെ ചൊവ്വാ ദൗത്യം പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രമാണ് ഇത്. ജഗന് ശക്തിയാണ് ചിത്രത്തിന്റെ സംവിധായകന്. അതേസമയം ചലച്ചിത്രലോകത്ത് ശ്രദ്ധേയമാവുകയാണ് ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പുതിയ പ്രൊമോ വീഡിയോ. അക്ഷയ് കുമാര്‍ ആലപിക്കുന്ന ഒരു കവിതയുടെ പശ്ചാത്തലത്തിലാണ് പ്രൊമോ വീഡിയേ ഒരുക്കിയിരിയ്ക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ട്രെയ്ലറും മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. ആകാംഷയും സസ്പെന്‍സും എല്ലാം ട്രെയ്ലറില് ഇടം നേടിയിട്ടുണ്ട്.
യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും. ഐഎസ്ആര്‍ഒയുടെ മാര്‍സ് ഓര്‍ബിറ്റല്‍ മിഷന്റെ കഥയാണ് മിഷന് മംഗള്‍ എന്ന സിനിമയ്ക്ക് പ്രചോദനമായിരിക്കുന്നത്. അതേസമയം മാര്‍സ് ഓര്‍ബിറ്റല്‍ മിഷന് പ്രൊജക്ടിന്റെ ഭാഗമായിട്ടുള്ള വനിതാ എഞ്ചിനിയര്‍മാര്‍ക്കും ശാസ്ത്രജ്ഞര്‍ക്കുമുള്ള ആദരവ് കൂടിയാണ് മിഷന് മംഗള്‍ എന്ന സിനിമ എന്ന് അക്ഷയ് കുമാര്‍ വ്യക്തമാക്കുന്നു.
Read more:സെറ്റില്‍ ഫഹദ് ഇക്കയെ ‘ഷമ്മി’ ആയിട്ടുതന്നെയാണ് കണ്ടത്: ‘കുമ്പളങ്ങി നൈറ്റ്സി’ലെ സിമി: വീഡിയോ
‘ചൊവ്വയിലേക്ക് നാസ ഉപഗ്രഹം വിക്ഷേപിച്ചപ്പോള്‍ ചിലവായത് 6000 കോടി രൂപയാണ്. എന്നാല്‍ ഐഎസ്ആര്‍ഒയ്ക്ക് ചിലവായത് 450 കോടി രൂപയാണ്. ഇത് വളരെകുറച്ച് പേര്‍ക്ക് മാത്രമേ അറിയൂ. എത്ര പണമാണ് നമ്മള് ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട ഇതുവരെ വന്നില്ല എന്നു പറഞ്ഞാല്‍ വിശ്വസിക്കാനാകുമോ. ഇക്കാര്യം പറയണമെന്നുള്ളതുകൊണ്ടാണ് ഞാന്‍ ഈ സിനിമ ഏറ്റെടുത്തത്.’ അക്ഷയ് കുമാര്‍ നേത്തെ വ്യക്തമാക്കിയിരുന്നു.
ഐഎസ്ആര്‍ഒയിലെ പതിനേഴോള ശാസ്ത്രജ്ഞരും എഞ്ചിനിയര്‍മാരും മാര്‍സ് ഓര്‍ബിറ്റല്‍ മിഷന് പ്രൊജക്ടിന്റെ ഭാഗമായി. വനിതാ ശാസ്ത്രജ്ഞരുടെ യഥാര്‍ത്ഥ ജീവിത കഥ വെള്ളിത്തിരയില്‍ എത്തുമ്പോള്‍ പ്രേക്ഷകര്‍ അത്ഭുതപ്പെടും എന്നും അക്ഷയ് കുമാര്‍ പറഞ്ഞു. വിദ്യാബാലന്, സോനാക്ഷി സിന്‍ഹ, തപ്സി, നിത്യ മേനോന് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു.
Jitna uncha ho asmaan, yeh sindoor utni door tak jaayega! Here’s celebrating the women of India who make dreams come true!@taapsee @SonakshiSinha @vidya_balan @TheSharmanJoshi @menennithya@IamKirtiKulhari @Jaganshakti @foxstarhindi #HopeProductions @tanishkbagchi@azeem2112 pic.twitter.com/BPoCi3wPtL
— Akshay Kumar (@akshaykumar) August 1, 2019